ബിഗ് ബില്ല്യണ്‍ ഡെയ്‌സ്: കോടികള്‍ വാരി വ്യാപാരികള്‍


ഉത്സവസീസണ്‍ വില്പനയുടെ ആദ്യദിവസങ്ങളില്‍ തന്നെ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം വ്യാപാരികള്‍ കോടികള്‍ വരുമാനമുണ്ടാക്കി. ബിഗ് ബില്യണ്‍ ഡെയ്‌സ് വില്പനയുടെ ആദ്യ മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ 70ഓളം വില്പനക്കാര്‍ക്ക് ഒരുകോടി രൂപയിലധികം വരുമാനം ലഭിച്ചതായി ഫ്‌ളിപ്കാര്‍ട്ട് അവകാശപ്പെട്ടു.
10,000ലേറെ കച്ചവടക്കാര്‍ക്ക് ലക്ഷങ്ങളും സമ്പാദിക്കാനായി. മൂന്നുലക്ഷത്തലേറെ വില്പനക്കാര്‍ക്കാണ് ആദ്യമൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ഓര്‍ഡറകുള്‍ ലഭിച്ചത്. ഇതില്‍ 60ശതമാനം വില്പനക്കാരും ചെറുനഗരങ്ങളില്‍നിന്നുള്ളവരാണ്. കഴിഞ്ഞവര്‍ഷത്തെ വില്പനയില്‍ ആറുദിവസംകൊണ്ടുണ്ടായ നേട്ടം ഇത്തവണ രണ്ടുദിവസംകൊണ്ട് നേടാനായതായാണ് കമ്പനി അവകാശപ്പെടുന്നത്.
ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെലിലൂടെ രണ്ടു ദിവസം കൊണ്ട് 1.1 ലക്ഷം കച്ചവടക്കാര്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചതായി ആമസോണും അവകാശപ്പെട്ടു. 5000ലധികം വില്പനക്കാര്‍ക്ക് ആദ്യ 48 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തിലധികംരൂപയുടെ കച്ചവടം നടത്താനായെന്നാണ് കമ്പനി പറയുന്നത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here