മഴ; ഉള്ളി വില കുതിക്കുന്നു,കിലോയ്ക്ക് 80 കടന്നു

അപ്രതീക്ഷമായി മഴ കനത്തത് സവാള വിളവെടുപ്പിന് തിരിച്ചടിയായി. സവാള വരവ് കുറഞ്ഞു. വിപണിയില്‍ കിലോയ്ക്ക് 80 രൂപയിലും അധികമാണ് വില.
സവാള ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ അപ്രതീക്ഷിത മഴയും കീടബാധയും വിളയെ ബാധിച്ചു. തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വിളയുടെ 90 ശതമാനവും അപ്രതീക്ഷിത മഴയെത്തുടര്‍ന്ന് നശിച്ചതായി മൊത്ത വ്യാപാരികള്‍ പറയുന്നു. അടുത്ത മൂന്ന് മാസത്തേക്ക് ഉള്ളി വില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
ഫെബ്രുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള ഉള്ളിയുടെ വില വളരെ കുറവായിരുന്നു. മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ഉള്ളി വിത്ത് വിതയ്ക്കുന്നത് ഇനിയും ആരംഭിച്ചിട്ടില്ലെന്നും ഇത് പുതിയ വിളവ് വൈകിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലെ പല വലിയ കടകളിലും സംസ്ഥാന സര്‍ക്കാര്‍ തിരച്ചില്‍ നടത്തിയെങ്കിലും പൂഴ്ത്തിവയ്പ്പിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here