സെന്‍സെക്‌സില്‍ 144 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 144 പോയന്റ് ഉയര്‍ന്ന് 40,575ലും നിഫ്റ്റി 36 പോയന്റ് നേട്ടത്തില്‍ 11,909ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 941 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 649 ഓഹരികള്‍ നഷ്ടത്തിലുമാണ്. 74 ഓഹരികള്‍ക്ക് മാറ്റമില്ല.
എല്‍ആന്‍ഡ്ടി, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ബ്രിട്ടാനിയ, ഒഎന്‍ജിസി, ഐഒസി, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഗെയില്‍, ഐസിഐസിഐ ബാങ്ക്, ഗ്രാസിം, ഐടിസി, എച്ച്ഡിഎഫ്‌സി
തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്‍ഡ്ടി, ബോംബെ ഡയിങ് ഉള്‍പ്പടെ 26 കമ്പനികളാണ് ചൊവാഴ്ച സെപ്റ്റംബര്‍ പാദത്തിലെ
പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here