ജിയോ 98 രൂപയുടെ പ്ലാന്‍ നിര്‍ത്തലാക്കി


റിലയന്‍സ് ജിയോ 98 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ നിര്‍ത്തലാക്കി. ജിയോ വെബ്‌സൈറ്റും മൈ ജിയോ ആപ്പും ഈ പ്ലാന്‍ നീക്കം ചെയ്തു.
98 രൂപ പ്ലാന്‍ പ്രകാരം റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് 300 എസ്എംഎസ്, 2 ജിബി ഡാറ്റ, സൗജന്യ ജിയോടുജിയോ കോളുകള്‍ എന്നിവയാണ് ലഭിച്ചിരുന്നത്. 28 ദിവസത്തേക്കായിരുന്നു പ്ലാനിന്റെ സാധുത. ഇപ്പോള്‍ ഏറ്റവും കുറഞ്ഞ പ്ലാന്‍ 129 രൂപയുടേതാണ്.
129 രൂപ പ്ലാന്‍ പ്രകാരം റിലയന്‍സ് ജിയോ വരിക്കാര്‍ക്ക് 2 ജിബി അതിവേഗ ഡാറ്റയും 300 എസ്എംഎസും ലഭിക്കും. ജിയോ വരിക്കാര്‍ക്ക് പരിധിയില്ലാത്ത കോളുകളും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് കോളുകള്‍ വിളിക്കാന്‍ 1,000 മിനിറ്റും ലഭിക്കും. ഇതിനൊപ്പം, ജിയോ സിനിമ, ജിയോ ടിവി എന്നിവ ഉള്‍പ്പെടുന്ന മൈ ജിയോ ആപ്ലിക്കേഷനുകളിലേക്ക് ജിയോ ഉപയോക്താക്കള്‍ക്ക് കോംപ്ലിമെന്ററി ആക്‌സസ് ലഭിക്കും.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here