റിലയന്‍സ് കരാര്‍ നടന്നില്ലെങ്കില്‍ 29,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ്

റിലയന്‍സുമായുള്ള ഇടപാട് നടന്നില്ലെങ്കില്‍ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ സ്ഥാപനങ്ങളെല്ലാം പൂട്ടേണ്ടിവരുമെന്നും ഇതുവഴി 29 000 ത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നും കമ്പനി. സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ കോടതിയിലാണ് ഫൂച്ചര്‍ ഗ്രൂപ്പ് പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്.
ഫ്യൂച്ചര്‍ റീട്ടെയിലിനെ ഏറ്റെടുത്ത റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ഇടപാട് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ കോടതി ഞായറാഴ്ച ഉത്തരവിട്ടിരുന്നു. റിലയന്‍സ്-ഫ്യൂച്ചര്‍ ഇടപാടിനെതിരെ ആമസോണ്‍ കേസ് നല്‍കിയതിനെ തുടര്‍ന്നാണിത്.
യുഎസ് കമ്പനിയായ ആമസോണ്‍ കഴിഞ്ഞവര്‍ഷം ഫ്യൂച്ചര്‍ കൂപ്പണ്‍സ് ലിമിറ്റഡിന്റെ 49ശതമാനം ഓഹരി വാങ്ങിയിരുന്നു. ഇതുവഴി ഫ്യൂച്ചര്‍ റീട്ടെയിലില്‍ അഞ്ചുശതമാനം ഓഹരിയും ലഭിച്ചു. അന്നത്തെ കരാറിന്റെ ലംഘനമാണ് ഫ്യൂച്ചര്‍ റീട്ടെയില്‍റിലയന്‍സ് ഇടപാടെന്ന് ചൂണ്ടിക്കാണിച്ചാണ് ആമസോണ്‍ സിങ്കപ്പൂര്‍ ആര്‍ബിട്രേഷനെ സമീപിച്ചത്. അതേസമയം ഇന്ത്യന്‍ നിയമങ്ങള്‍ക്കനുസരിച്ചാണ് ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് റിലയന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here