ഓഹരിവിപണിക്ക് ഇന്ന് നഷ്ടം 158.19 ലക്ഷം കോടി രൂപ

മുംബൈ: ഓഹരിവിപണിയില്‍ നഷ്ട ദിവസം. സെന്‍സെക്‌സ് 599.64 പോയിന്റും നിഫ്റ്റി 159.80 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ് 39922 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 11729 പോയിന്റിലും. വിപണിയില്‍ നിക്ഷേപകരുടെ വില്പന സമ്മര്‍ദ്ദമായിരുന്നു ഇന്ന്. 1.59 ലക്ഷം കോടി രൂപയുടെ മൂല്യമാണ് വിപണിക്ക് ഇന്നു മാത്രം നഷ്ടമായത്. 158.19 ലക്ഷം കോടി രൂപയാണ് ഇന്നത്തെ വിപണി മൂല്യം.
വില്പന സമ്മര്‍ദ്ദവും കമ്പനികളുടെ ത്രൈമാസ റിപ്പോര്‍ട്ടിലെ മോശം പ്രകടനവുമാണ് വ്യാപാരത്തെ സ്വാധീനിച്ചത്. കോവിഡ് കേസ് വര്‍ധിച്ചപ്പോള്‍ അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടായ അസ്ഥിരതയും വിപണിയെ സ്വാധീനിച്ചു. ഭാരതി എയര്‍ടെല്‍ നാല് ശതമാനം വില വര്‍ധിച്ചു 448 രൂപയിലെത്തി. യു.പി.എല്‍, ഐകര്‍ മോട്ടോര്‍സ്, ഹീറോ മോട്ടോകോര്‍പ്, എല്‍ ആന്‍ഡ് ടി, വിപ്രോ തുടങ്ങിയ കമ്പനികളും നേട്ടമുണ്ടാക്കി.
എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, അദാനി പോര്‍ട്‌സ്, ഡോ. റെഡ്ഢി തുടങ്ങിയവ നഷ്ടം രേഖപ്പെടുത്തി. വ്യാപാരം ആരംഭിച്ചപ്പോള്‍ മുതല്‍ നഷ്ടത്തിലായിരുന്നു എന്‍.എസ്.ഇയും ബി.എസ്.ഇയും.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here