ദീപാവലി സെയില്‍ ഇന്ന് മുതല്‍; ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും ഓഫര്‍ പെരുമഴ

ദീപാവലി അടുത്തെത്തിയതോടെ ആമസോണും ഫ്‌ലിപ്കാര്‍ട്ടും വീണ്ടും ഓഫര്‍ സെയില്‍ തുടങ്ങി. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഫ്‌ലിപ്കാര്‍ട്ട് ബിഗ് ദീപാവലി 2020 വില്‍പ്പനയും ആകര്‍ഷകമായ ഡീലുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും നടന്ന ഉത്സവ സീസണ്‍ വില്‍പ്പന വന്‍ വിജയമായിരുന്നു.
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പന ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ദീപാവലി വില്‍പ്പന ഇന്ന് മുതല്‍ നവംബര്‍ 4 വരെ തുടരും. ഫ്‌ലിപ്കാര്‍ട്ടിന്റെ ദീപാവലി 2020 പ്രത്യേക വില്‍പ്പന ഒക്ടോബര്‍ 29 അര്‍ദ്ധരാത്രി പ്ലസ് അംഗങ്ങള്‍ക്കായി ആരംഭിക്കും.
മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടിവി, മറ്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ വരാനിരിക്കുന്ന ചില ഓഫറുകള്‍ ഈ ആഴ്ച ദീപാവലി പ്രത്യേക വില്‍പ്പനയ്ക്കിടെ ലഭ്യമാകുമെന്ന് ഫ്‌ലിപ്കാര്‍ട്ട് പറയുന്നു.
ഫ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് ദീപാവലി വില്‍പ്പനയില്‍ പോക്കോ സി 3, ഓപ്പോ റിനോ 2 എഫ്, മോട്ടറോള വണ്‍ ഫ്യൂഷന്‍ + എന്നിവയ്ക്ക് കിഴിവ് ലഭിക്കും. ഐഫോണ്‍ എക്‌സ്ആര്‍ 39,999 രൂപയ്ക്ക് (എംആര്‍പി 52,500 രൂപ) ലഭിക്കും. അതുപോലെ, ആപ്പിള്‍ ഐഫോണ്‍ എസ്ഇ 32,999 രൂപയ്ക്കും (എംആര്‍പി 42,500 രൂപ), സാംസങ് ഗാലക്‌സി നോട്ട് 10+ 59,999 രൂപയ്ക്കും (എംആര്‍പി 85,000 രൂപ) ലഭിക്കും. ഓപ്പോ എ 52, റെഡ്മി നോട്ട് 8, ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 4 പ്ലസ് എന്നിവയ്ക്കും കിഴിവുണ്ടാകും.
ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം തല്‍ക്ഷണ കിഴിവാണ് ഫ്‌ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here