വന്‍ ഓഫറുമായി കുടുംബശ്രീ ഓണ്‍ലൈന്‍ വ്യാപാരം

ഓൺലൈൻ വിൽപ്പനയിൽ തരംഗമാകാൻ വൻ ഓഫറുകളുമായി ‘കുടുംബശ്രീ ഉത്സവ്’. നാലിന് മന്ത്രി എ സി മൊയ്‌തീന്‍ ഉദ്‌ഘാടനംചെയ്യും.  കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംരംഭകരുടെ വിവിധ ഉൽപ്പന്നങ്ങളാണ് വിലക്കുറവുകളോടെ വിൽക്കുന്നത്. കുടുംബശ്രീയുടെ ഓണ്‍ലൈന്‍ വിപണന പോര്‍ട്ടലായ www.kudumbashreebazaar.com വഴിയാണ് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ അവസരമൊരുക്കുന്നത്.  കരകൗശലവസ്‌തുക്കള്‍, അച്ചാര്‍, വിവിധ ഇനം ചിപ്‌സ്, തവ ഉള്‍പ്പെടെയുള്ള അടുക്കള ഉപകരണം എന്നിവയെല്ലാം കുടുംബശ്രീ ബസാറിലൂടെ ലഭിക്കും. 300ഓളം സംരംഭകരുടെ 1200 ഓളം ഉൽപ്പന്നങ്ങളുണ്ടാകും. 200 രൂപയ്‌ക്ക്‌ മുകളിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് ഇന്ത്യയിലെവിടെയും സൗജന്യമായി എത്തിച്ച് നല്‍കും. തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് സൗകര്യം ഒരുക്കുന്നത്. 600ലേറെ ഉൽപ്പന്നങ്ങള്‍ക്ക് 40 ശതമാനം വരെ വിലക്കുറവുണ്ട്. 1000 രൂപയ്‌ക്ക്‌ മുകളില്‍ വാങ്ങിയാല്‍ 10 ശതമാനം അധിക വിലക്കുറവ്. 3000 രൂപയ്‌ക്ക്‌ മുകളില്‍ വാങ്ങുന്നവര്‍ക്കും പ്രത്യേക വിലക്കിഴിവുണ്ട്.ആദ്യം ഉൽപ്പന്നം വാങ്ങുന്ന 100 പേര്‍ക്ക് 10 ശതമാനം അധിക വിലക്കുറവും 200 പേര്‍ക്ക് അഞ്ചുശതമാനം വിലക്കുറവും മേളയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. നവംബര്‍ 19 വരെയാണ് ഉത്സവ്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here