ഇന്ത്യയില്‍ അടുത്തവര്‍ഷം ശമ്പളം കൂടും

ഇന്ത്യയിലെ 87 ശതമാനം കമ്പനികളും 2021 ഓടെ ശമ്പളവര്‍ധനവ് നടപ്പില്‍ വരുത്തുമെന്ന് എഓണ്‍ സാലറി സര്‍വേ. 2020 ല്‍ 71 ശതമാനമായിരുന്നു ഈ നിരക്കെന്നും സര്‍വേ പറയുന്നു. ഹൈ ടെക്, ഐടി, ഐടിഇഎസ്, ലൈഫ് സയന്‍സസ്, ഇ കൊമേഴ്‌സ്, കെമിക്കല്‍സ് ആന്‍ഡ് പ്രൊഫഷണല്‍സ് സര്‍വീസസ് മേഖലയിലാകും ഏറ്റവുമധികം ശമ്പളവര്‍ധനയുണ്ടാകുക. ശമ്പളം ഉയര്‍ത്തുന്നവരില്‍ 61 ശതമാനം പേരും അഞ്ച് മുതല്‍ 10 വരെയാണ് പ്രൊജക്റ്റഡ് സാലറി ഹൈക് നടപ്പാക്കുക. 20 വ്യവസായ മേഖലകളില്‍ നിന്ന് 1050 ഓളം കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു സര്‍വേ നടന്നത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here