1,06,027 രൂപയുടെ ഓല മെടഞ്ഞ ഡിസൈന്‍ ചെരുപ്പുമായി കരീന കപൂര്‍

ഫാഷന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറാവാത്ത വ്യക്തിയാണ് ബോളിവുഡ് നടി കരീന കപൂർ. തൈമൂറിനെ ഗർഭം ധരിച്ചിരുന്ന കാലത്തും കരീന റാംപിൽ സജീവമായിരുന്നു. ഇപ്പോൾ രണ്ടാമത് ഗർഭം ധരിച്ചിരിക്കുന്ന സമയത്തും മെറ്റേണിറ്റി ഫാനിൽ പുതിയ സാധ്യതകൾ തേടുകയാണ് കരീന. ഹലോവീൻ പാർട്ടിക്കു വേണ്ടിയെത്തിയ കരീനയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

ഗ്രേ നിറത്തിലുള്ള ട്യൂണിക് ഡ്രസ്സ് ധരിച്ചെത്തിയ കരീന ആഭരണങ്ങളില്ലാതെയും മേക്അപ്പ് ഇല്ലാതയുമാണ് എത്തിയത്. എന്നാൽ, സിംപിൾ ലുക്കിലെത്തിയ കരീനയുടെ മഞ്ഞ നിറത്തിലുള്ള ചെരുപ്പാണ് ഇക്കുറി ആരാധകരുടെ കണ്ണിലുടക്കിയത്. ഓലമെടഞ്ഞത് പോലെ തോന്നിക്കുന്ന ഈ ചെരുപ്പ് പ്രശസ്ത ഇറ്റാലിയൻ ലക്ഷുറി ബ്രാൻഡായ ബൊട്ടേഗാ വെനെറ്റയുടേതാണ്. കാഴ്ചയിൽ സംഗതി സിംപിൾ ആണെങ്കിലും 1430 യു.എസ് ഡോളറാണ് ഈ ലിഡോ സാൻഡൽസിന്റെ വില.
അതായത്, 1,06,027 രൂപ.

ആഢംബരത്തിൽ ഒട്ടും കുറവു വരുത്താത്ത കരീനയുടെ ഒന്നരലക്ഷം രൂപയുടെ അലക്സാണ്ടർ വാങ് ഹീൽസ് ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറെ ചർച്ച ചെയ്തതിൽ ഒന്നായിരുന്നു

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here