സ്വര്‍ണ വില കുതിക്കുന്നു :പവന് 38400 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് 320 രൂപ വര്‍ദ്ധിച്ച് 38400 രൂപയായി. ഗ്രാമിന് 4800 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്നവിലയിലാണ് വെള്ളിയാഴ്ച വില്‍പ്പന നടക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം വില കുത്തനെ ഉയര്‍ന്നെങ്കിലും പിന്നീട് താഴുകയാണുണ്ടായത്. 1,940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ ഒരു ഔണ്‍സ്
സ്വര്‍ണത്തിന്റെ വില. ഡോളര്‍ കരുത്താര്‍ജിച്ചതും ജോ ബൈഡന്‍ വിജയത്തിലേയ്ക്ക് അടുത്തതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here