യുകെയിലെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു, 2016 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്

യുകെയിലെ തൊഴിലില്ലായ്മ നിരക്ക് 4.8 ശതമാനമായി ഉയര്‍ന്നു, 2016 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കോവിഡനെ തുടര്‍ന്ന് തൊഴിലുടമകള്‍ തൊഴിലാളികളെ ജോലിയില്‍ നിന്ന് പിരിച്ചു വിടാന്‍ നിര്‍ബന്ധിതമാക്കിയതിനാല്‍, സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ യുകെയിലെ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ചൊവ്വാഴ്ച അറിയിച്ചു.

ഈ കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 4.8 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ മാസത്തേക്കാള്‍ 0.3 ശതമാനം കുറവാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം 2011 അവസാനത്തോടെ എത്തിയ 8.5 ശതമാനത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഈ കണക്ക്. അതേസമയം തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ അവകാശപ്പെടുന്നവരുടെ എണ്ണം ഓഗസ്റ്റില്‍ 2.7 ദശലക്ഷമായി ഉയര്‍ന്നു.

കോവിഡ് വ്യാപനം ബിസിനസ് മന്ദഗതിയിലാക്കി. സാമൂഹിക ഇടപെടലിനുമുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍; ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവയുടെ സേവനങ്ങള്‍ കുറക്കനിടയാക്കി. പല ബിസിനസ്സുകളും തൊഴിലാളികളെയും മറ്റുള്ളവരെയും പിരിച്ചുവിടാന്‍ നിര്‍ബന്ധിതരാക്കിയതും കാരണമായി കണക്കാക്കുന്നു. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ ഇംഗ്ലണ്ടിന്മേല്‍ സര്‍ക്കാര്‍ ഡിസംബര്‍ 2 വരെ ഏര്‍പ്പെടുത്തിയതിനാല്‍ ഇനിയും തൊഴിലവസരങ്ങള്‍ വെട്ടികുറക്കാന്‍ സാധ്യതയുളളതായി തൊഴിലുടമകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കോവിഡിനു ശേഷം കമ്പനി ശമ്പളപ്പട്ടികയിലുള്ളവരുടെ എണ്ണം 782,000 കുറഞ്ഞുവെന്ന് ഒഎന്‍എസ് അറിയിച്ചു. കഴിഞ്ഞ മാസം ഇത് 673,000 ആയിരുന്നു. സമ്പദ്‌വ്യവസ്ഥ ലഭ്യമായ ജോലികളുടെ എണ്ണം വീണ്ടെടുക്കാന്‍ തുടങ്ങിയപ്പോള്‍, ഒഴിവുകള്‍ കോവിഡിനു മുന്‍പുള്ളതിനെക്കാള്‍ താഴെയാണ്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഒഴിവുകള്‍ 488,000 ആയി ഉയര്‍ന്നുവെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 332,000 കുറവ് ഒഴിവുകളുണ്ടെന്ന് ഒഎന്‍എസ് അറിയിച്ചു.

ബിസിനസ്, തൊഴിലാളി യൂണിയനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ സാമ്പത്തികഭദ്രത വീണ്ടെടുക്കല്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ പെര്‍സിവല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ‘ഇന്നത്തെ കണക്കുകള്‍ ഞങ്ങള്‍ നേരിടുന്ന വെല്ലുവിളിയുടെ വ്യാപ്തിക്ക് അടിവരയിടുന്നു,’ എന്ന് ട്രഷറി മേധാവി റിഷി സുനക് പ്രസ്താവനയില്‍ പറഞ്ഞു. ‘ഈ അവസ്ഥ ഖേദകരമാണ്. ഇതിനകം ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഇത് ഒരു ദുഷ്‌കരമായ സമയമാണെന്നും വരാനിരിക്കുന്ന ശൈത്യകാലത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഏതൊരാള്‍ക്കും ആശ്വാസം പകരാന്‍ ആഗ്രഹിക്കുന്നുവെന്നും, ദുരിതബാധിതരെ പിന്തുണയ്ക്കുന്നത് തുടരുകയും ഈ അവസ്ഥയിലുടനീളം ജനങ്ങളുടെ ജീവിതവും ഉപജീവനവും രാജ്യം സംരക്ഷിക്കും’ എന്ന് റിഷി സുനക് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here