സൗദിയില്‍ മരം മുറിച്ചാല്‍ 59 കോടി പിഴ

റിയാദ്: അനധികൃതമായി മരം മുറിക്കുന്നവര്‍ക്കു 10 വര്‍ഷം തടവോ 3 കോടി റിയാല്‍ (59.62 കോടി രൂപ) പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നു സൗദി അറേബ്യ.
മരം മുറിക്കുന്നതിനു പുറമേ, ഔഷധ സസ്യം, ചെടികള്‍ എന്നിവ വേരോടെ
പിഴുതെടുക്കുകയോ ഇലകള്‍ ഉരിയുകയോ ചെയ്യുക, മരത്തിന്റെ കടയ്ക്കലുള്ള മണ്ണു നീക്കുക എന്നിവയെല്ലാം പരിസ്ഥിതി
നിയമപ്രകാരം കുറ്റകരമാണെന്നും വ്യക്തമാക്കി. വിഷന്‍ 2030നോടനുബന്ധിച്ചു ഹരിതവല്‍ക്കരണം ശക്തമാക്കുന്നതിന്റെ
ഭാഗമായാണു നടപടി. ഒരു കോടി മരങ്ങള്‍ നടുന്ന ആദ്യഘട്ട പദ്ധതി 2021 ഏപ്രിലില്‍ പൂര്‍ത്തിയാകും.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here