ചെറുകിട സോഫ്റ്റ് വെയര്‍ ഡവലപ്പര്‍മാര്‍ക്ക് ആപ്പ് സ്റ്റോര്‍ ഫീസ് കുറയ്ക്കുമെന്ന് ആപ്പിള്‍

ഓരോ വര്‍ഷവും ആപ്പിളിന്റെ ആപ്പ്‌സ്റ്റോറില്‍ നിന്ന് 10 ലക്ഷമോ അതില്‍ കുറവോ വരുമാനം ലഭിക്കുന്ന സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ക്കായി ആപ്പ് സ്റ്റോര്‍, കമ്മീഷനുകള്‍ കുറയ്ക്കുന്നതിന് ഒരു പ്രോഗ്രാം ആരംഭിക്കുമെന്ന് ആപ്പിള്‍. പുതിയ പ്രോഗ്രാം 2021 ജനുവരി 1 ന് ആരംഭിക്കുമെന്ന് ആപ്പിള്‍ ബുധനാഴ്ച അറിയിച്ചു.
ഒരു വര്‍ഷത്തിലേറെയായി സജീവമായി നിലനില്‍ക്കുന്ന സബ്സ്‌ക്രിപ്ഷനുകള്‍ക്കായി കമ്മീഷന്‍ 15 ശതമാനമായി വെട്ടിക്കുറക്കുമെങ്കിലും ആപ്പ് സ്റ്റോറില്‍ നടത്തിയ മിക്ക പര്‍ച്ചേസുകളുടെയും 30 ശതമാനം വെട്ടിക്കുറച്ച തുക ആപ്പിള്‍ എടുക്കും. ഏകദേശം 28 ദശലക്ഷം ഡവലപ്പര്‍മാര്‍ ആപ്പിളിന്റെ സ്റ്റോര്‍ ഉപയോഗിക്കുന്നു, ഫീസ് ഈടാക്കുന്നവരില്‍ ബഹുഭൂരിപക്ഷത്തിനും പ്രയോജനം ലഭിക്കുമെന്ന് കമ്പനി പറയുന്നു.
ആപ്പിളിന്റെ പോളിസി നിയമങ്ങള്‍ ഡവലപ്പര്‍മാര്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ; ചെറുതും വലുതുമായ സോഫ്‌റ്റ്വെയര്‍ ഡെവലപ്പേര്‍സിന് ബാധകമാണെന്നും ആപ്പ് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്ന 175 രാജ്യങ്ങളില്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ക്ക് സുഗമമാക്കുമെന്നും അറിയിച്ചു.
പുതിയ പ്രോഗ്രാം 2021 ജനുവരി 1 ന് ആരംഭിക്കുമെന്നാണ് അറിയിച്ചത്. ഈ വര്‍ഷം ആപ്പ് സ്റ്റോറില്‍ നിന്ന് ഒരു മില്യണ്‍ ഡോളറില്‍ താഴെ വരുമാനം നേടിയ സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍മാര്‍ അടുത്ത വര്‍ഷം 15 ശതമാനം നിരക്കിന് യോഗ്യത നേടും. ഡവലപ്പറുടെ വരുമാനം അടുത്ത വര്‍ഷം 10 ലക്ഷം പരിധിക്ക് മുകളിലാണെങ്കില്‍, ആപ്പിളിന്റെ സ്റ്റാന്‍ഡേര്‍ഡ് നിരക്കുകള്‍ ആ വര്‍ഷത്തെ മുഴുവനുമുണ്ടായിരിക്കും.
”ചെറുകിട ബിസിനസുകളാണ് ആഗോള സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്, ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികളിലെ നവീകരണത്തിന്റെയും അവസരത്തിന്റെയും സ്പന്ദനം,” എന്ന് ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് പ്രസ്താവനയില്‍ പറഞ്ഞു. ഏത് ഡവലപ്പര്‍മാരാണ് യോഗ്യത നല്‍കുന്നതെന്ന് തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ അടുത്ത മാസം നല്‍കുമെന്ന് ആപ്പിള്‍ അറിയിച്ചു.