ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വേഗത്തില്‍ മെച്ചപ്പെടും: റേറ്റിങ് ഏജന്‍സികള്‍

മുംബൈ: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തില്‍ മെച്ചപ്പെടുമെന്ന് വിവിധ റേറ്റിങ് ഏജന്‍സികള്‍. കോവിഡ് പ്രതിസന്ധി നേരിടാനുള്ള പുതിയ സാമ്പത്തിക പാക്കേജുകളുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണിനെ തുടര്‍ന്ന് ആദ്യപാദത്തില്‍ 24 ശതമാനത്തിനടുത്ത് ജി.ഡി.പി. ചുരുങ്ങിയിരുന്നു. എന്നാല്‍, രണ്ടാം പാദത്തില്‍ ഇത് കുറയുമെന്നും മൂന്നാം പാദത്തില്‍തന്നെ ജി.ഡി.പി. വളര്‍ച്ച പൂജ്യത്തിനു മുകളിലെത്തിയേക്കുമെന്നുമെല്ലാമാണ് വിലയിരുത്തല്‍.
നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ ജി.ഡി.പി. ഇടിവ് 10.7 ശതമാനത്തിലൊതുങ്ങുമെന്ന് എസ്.ബി.ഐ. റിസര്‍ച്ച് പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. നേരത്തേ 12.5 ശതമാനംവരെ ഇടിവുണ്ടാകുമെന്ന് കണക്കാക്കിയ സ്ഥാനത്താണിത്.
ബ്രോക്കറേജ് സ്ഥാപനമായ ബാര്‍ക്ലേയ്‌സിന്റെ അനുമാനത്തില്‍ 202122 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യ 8.5 ശതമാനം വളര്‍ച്ച നേടുമെന്നാണ് വിലയിരുത്തല്‍. നേരത്തേ ഏഴു ശതമാനം പറഞ്ഞിരുന്ന സ്ഥാനത്താണിത്.
ഫിച്ച് റേറ്റിങ്‌സും ഇന്ത്യയുടെ വളര്‍ച്ച വേഗത്തില്‍ തിരികെ വരുമെന്ന് പുതിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്..

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here