മൂന്നാംദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

ഞായറാഴ്ച പെട്രോള്‍ വില ലിറ്ററിന് 8 പൈസയും ഡീസലിന് 19 പൈസയും ഉയര്‍ത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് നിരക്ക് വര്‍ദ്ധിക്കുന്നത്.

തുടര്‍ച്ചയായി രണ്ട് മാസത്തോളം പെട്രോള്‍, ഡീസല്‍ വിലയില്‍ രാജ്യത്ത് മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. എണ്ണ വിപണന കമ്ബനികളുടെ വില വിജ്ഞാപന പ്രകാരം ഡല്‍ഹിയിലെ പെട്രോള്‍ വില 81.38 രൂപയില്‍ നിന്ന് ലിറ്ററിന് 81.46 രൂപയായി ഉയര്‍ത്തി. ഡീസല്‍ നിരക്ക് ലിറ്ററിന് 70.88 രൂപയില്‍ നിന്ന് 71.07 രൂപയായി ഉയര്‍ന്നു.

പൊതുമേഖലാ എണ്ണ വിപണന കമ്ബനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയാണ് അന്താരാഷ്ട്ര എണ്ണവിലയുടെയും വിദേശനാണ്യ നിരക്കിന്റെയും അടിസ്ഥാനത്തില്‍ പ്രതിദിനം പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ പരിഷ്കരിക്കുന്നത്.

LEAVE A REPLY വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്‌. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്. ബിസിനസ് മലയാളിയുടേത് അല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ളീഷ് ഒഴിവാക്കുക.

Please enter your comment!
Please enter your name here