LATEST ARTICLES

അമേരിക്ക ഇന്ത്യക്കൊപ്പം: ചൈനക്കെതിരെ മൈക്ക് പോംപെയോ

ഏതു ഭീഷണിയും നേരിടാന്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. ഇന്ത്യയുടെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിന് ഒപ്പം നില്‍ക്കും. ഡല്‍ഹിയില്‍ യുദ്ധസ്മാരകം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പോംപിയോയുടെ പ്രതികരണം....

നഷ്ടം തിരിച്ചുപിടിച്ച് വിപണി: സെന്‍സെക്‌സ് 377 പോയന്റ് നേട്ടത്തില്‍; നിഫ്റ്റി 11,850ന് മുകളിലെത്തി

കഴിഞ്ഞ ദിവസത്തെ നഷ്ടം ബാങ്ക്, ഫാര്‍മ ഓഹരികളുടെ കരുത്തില്‍ ഓഹരി വിപണി തിരിച്ചു പിടിച്ചു. ഐടി, പൊതുമേഖല ബാങ്ക് എന്നിവ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി.നിഫ്റ്റി 11,850ന് മുകളിലെത്തി. സെന്‍സെക്‌സ് 376.60 പോയന്റ് നേട്ടത്തില്‍ 40,522.10ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി...

റിലയന്‍സ് കരാര്‍ നടന്നില്ലെങ്കില്‍ 29,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ്

റിലയന്‍സുമായുള്ള ഇടപാട് നടന്നില്ലെങ്കില്‍ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ സ്ഥാപനങ്ങളെല്ലാം പൂട്ടേണ്ടിവരുമെന്നും ഇതുവഴി 29 000 ത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നും കമ്പനി. സിങ്കപ്പൂര്‍ ആര്‍ബിട്രേഷന്‍ കോടതിയിലാണ് ഫൂച്ചര്‍ ഗ്രൂപ്പ് പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്.ഫ്യൂച്ചര്‍ റീട്ടെയിലിനെ ഏറ്റെടുത്ത റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ്...

ടെസ്‌ലയെ ക്ഷണിച്ച് മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അമേരിക്കന്‍ ഇലക്ട്രിക് വാഹനനിര്‍മതാക്കളായ ടെസ്‌ലയുമായി ഇന്ത്യന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി.മഹാരാഷ്ട്ര ടൂറിസം മന്ത്രിയായ ആദിത്യ താക്കറെയും വ്യവസായ മന്ത്രി സുഭാഷ് ദേശായിയുമാണ് ടെസ്‌ല അധികൃതരുമായി ചര്‍ച്ച നടത്തിയത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ചര്‍ച്ചകള്‍ നടന്നതെന്നും ആദിത്യ താക്കറെ ട്വിറ്ററില്‍ അറിയിച്ചു.2021ഓടെ ഇന്ത്യയില്‍...

ജന്‍ധന്‍ അക്കൗണ്ടിന്റെ സമയം തെളിഞ്ഞു; കൂടുതലായി എത്തിയത് 11,000 കോടി രൂപ

രാജ്യത്ത് ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണത്തില്‍ 60 ശതമാനം വര്‍ധന. കോവിഡ് കാലത്തിലാണ് കൂടുതലായി പുതിയ അക്കൗണ്ടുകള്‍ തുറക്കപ്പെട്ടത്.ഒക്ടോബര്‍ 14ലെ കണക്കുപ്രകാരം മൊത്തം ജന്‍ധന്‍ അക്കൗണ്ടുകളുടെ എണ്ണം 41.05 കോടിയാണ്. ഈ അക്കൗണ്ടുകളിലെ ബാലന്‍സാകട്ടെ 1.31 ലക്ഷം കോടി രൂപയും....

ഇന്‍ഡസിന്‍ഡ് ബാങ്കിനെ ഏറ്റെടുക്കാന്‍ കൊടക് മഹീന്ദ്ര

ഇന്‍ഡസിന്‍ഡ് ബാങ്കിനെ ഏറ്റെടുക്കാന്‍ കൊടക് മഹീന്ദ്ര ബാങ്കിന്റെ നീക്കം. ഉദയ് കൊടകും ഇന്‍ഡസിന്‍ഡ് ബാങ്ക് ഉടമകളായ ഹിന്ദുജ കുടുംബവും തമ്മില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നാണറിയുന്നത്. എന്നാല്‍ വിഷയത്തില്‍ തീരുമാനമൊന്നുമായിട്ടില്ല. ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് കൊടക് മഹീന്ദ്ര ഗ്രൂപ്പ് വക്താവ് രോഹിത്...

ബംഗ്ലാദേശിലേക്ക് സ്‌പൈസ് ജെറ്റിന്റെ 8 വിമനസര്‍വീസുകള്‍

സ്‌പൈസ് ജെറ്റ് ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് എട്ട് പുതിയ വിമനസര്‍വീസുകള്‍ പ്രഖ്യപിച്ചു. നവംബര്‍ അഞ്ച് മുതല്‍ വിമാനം ബംഗ്ലാദേശിലേക്ക് സര്‍വീസ് നടത്തും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള എയര്‍ ബബിള്‍ ഉടമ്പടി പ്രകാരമാണ് പുതിയ വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നത്.ദില്ലി, കൊല്‍ക്കത്ത, ചെന്നൈ...

യെസ് ബാങ്ക് ശാഖകള്‍ പൂട്ടുന്നു

ചെലവ് ചുരുക്കലിന്റെ ഭാഗമായി 50 ശാഖകള്‍ യെസ് ബാങ്ക് അടച്ചുപൂട്ടുന്നു. പുതിയ ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ പ്രശാന്ത് കുമാറാണ് ഇത് വ്യക്തമാക്കിയത്. ഇത് 2021 സാമ്പത്തിക വര്‍ഷത്തെ മൊത്തത്തിലുള്ള നെറ്റ്‌വര്‍ക്ക് കുറയ്ക്കും. മാര്‍ച്ചിലാണ് പ്രശാന്ത് കുമാര്‍ ബാങ്കിംഗ് ബിസിനസ്സിന്റെ ചുമതല ഏറ്റെടുത്തത്. സെപ്റ്റംബര്‍...

സ്വര്‍ണത്തിന് 260 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു. പവന്റെ വില ചൊവാഴ്ച 260 രൂപകൂടി 37,880 രൂപയായി. 4735 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ മൂന്നുദിവസം 37,600 രൂപയില്‍ തുടരുകയായിരുന്നു. ഡോളറിന്റെ തളര്‍ച്ച ആഗോള വിപണിയിലും സ്വര്‍ണവില വര്‍ധനയ്ക്ക് കാരണമായി. സ്‌പോട്ട് ഗോള്‍ഡ് വില...

ടെക് മഹീന്ദ്രയില്‍ ശമ്പളം കൂട്ടും

ടെക് മഹീന്ദ്ര ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചു. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, വിപ്രോ തുടങ്ങിയ കമ്പനികള്‍ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണിത്. 2021 ന്റെ തുടക്കത്തില്‍ കമ്പനി ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് ടെക് മഹീന്ദ്ര സിഇഒ സിപി ഗുര്‍ണാനി പറഞ്ഞു. എന്നാല്‍ വര്‍ദ്ധനവിന്റെ അളവ്...