കൊറോണ ഭീതിയകന്ന് ഓഹരിവിപണി: മൂന്നാംദിവസവും ഉയര്‍ച്ചയില്‍

0

ന്യൂഡല്‍ഹി: ലോകത്താകെ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങളില്‍ വിശ്വസിച്ച് ഓഹരിവിപണി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇടിവുകള്‍ക്ക് ശേഷം കഴിഞ്ഞ മൂന്നുദിവസങ്ങളിലായി വിപണി തിരിച്ചുവരുന്നു. ഇന്നലത്തെ ശക്തമായ തിരിച്ചുവരവിനു ശേഷം ഇന്ന് സെന്‍സെക്‌സ് 1111 പോയിന്റ് ഉയര്‍ന്ന് 29646ലെത്തി. നിഫ്റ്റി 280 പോയിന്റ് ഉയര്‍ന്ന് 8653ലുമെത്തി. എച്ച്.ഡി.എഫ്.സി ബാങ്കും എച്ച്.ഡി.എഫ്.സിയും എട്ട് ശതമാനം ഉയര്‍ന്നു.

ഇപിഎഫിന്റെ 24 ശതമാനം കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും; 90 ശതമാനം ജീവനക്കാരും 15,000-ല്‍ താഴെ ശമ്പളം വാങ്ങിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം

0

ന്യൂഡല്‍ഹി: സംഘടിത മേഖലകളില്‍ നൂറ് ജീവനക്കാരില്‍ താഴെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഇപിഎഫിന്റെ 24 ശതമാനം കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും. ജീവനക്കാരനും മുതലാളിയും അടയ്‌ക്കേണ്ട 12 ശതമാനം വീതമാണ് സര്‍ക്കാര്‍ അടയ്ക്കുക. 90 ശതമാനം ജീവനക്കാരും 15,000-ല്‍ താഴെ ശമ്പളം വാങ്ങിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇപിഎഫില്‍ നിന്നും 75 ശതമാനം തുകയോ മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുകയോ പിന്‍വലിക്കാന്‍ അനുവദിക്കും. ഇതില്‍ ഏതാണോ കുറവ് ആ തുകയാണ് ലഭിക്കുക. ബില്‍ഡിങ്‌സ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ ആക്ട് പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ച് കണ്‍സ്ട്രക്ഷന്‍ മേഖലയിലെ തൊഴിലാളികളെ സഹായിക്കാന്‍ കേന്ദ്രം സര്‍ക്കാരുകളോട് ആവശ്യപ്പെടും. 31,000 കോടി രൂപ ഈ ഫണ്ടില്‍ ഉണ്ട്. രജിസ്റ്റര്‍ ചെയ്ത 3.5 കോടി തൊഴിലാളികള്‍ക്കാണ് ഈ ഫണ്ടില്‍ നിന്നും സഹായം ലഭിക്കുക

സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചണ്‍ സംവിധാനം രണ്ട് ദിവസത്തിനകം ആരംഭിക്കാനാകുമെന്നു മന്ത്രി എ സി മൊയ്തീന്‍

0

തിരുവനന്തപുരം: സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചണ്‍ സംവിധാനം രണ്ട് ദിവസത്തിനകം ആരംഭിക്കാനാകുമെന്നു മന്ത്രി എ സി മൊയ്തീന്‍. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും വോളന്‍ിയര്‍മാര്‍ വഴി എല്ലാവരിലേക്കും ഭക്ഷണം എത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ കൊവിഡ് 19 അവലോകന യോ?ഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ കമ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്.
ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ല. ഇതിനായി സര്‍ക്കാര്‍ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കും. ഓരോ പ്രദേശത്തും വ്യത്യസ്തരായ ആളുകളുണ്ട്. സ്വന്തമായി ഭക്ഷണം പാകം ചെയ്യാന്‍ കഴിയാത്തവരും സാഹചര്യം ഇല്ലാത്തവരും ഉണ്ടാകാം. ആര്‍ക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകില്ല. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കാന്‍ ഇടവരില്ല. ഭക്ഷണം ഉണ്ടാക്കാനാകാത്തവര്‍ക്ക് വീടുകളില്‍ ഭക്ഷണം എത്തിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റെടുക്കണം. അവര്‍ അതിനുവേണ്ടി കമ്യൂണിറ്റി കിച്ചണ്‍ ഉണ്ടാക്കും. ഓരോ പഞ്ചായത്തിലുമുള്ള കമ്യൂണിറ്റി കിച്ചണില്‍ നിന്ന് പാകം ചെയ്ത ഭക്ഷണം ഇത്തരം കുടുംബങ്ങളിലേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ പഞ്ചായത്തും നഗരസഭയും എത്രപേര്‍ക്കാണ് ഭക്ഷണം എത്തിക്കേണ്ടത് എന്നത് സംബന്ധിച്ച കണക്ക് ശേഖരിക്കണം. അത്രയും ആളുകള്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് എത്തിക്കണം. ഏതെങ്കിലും കുടുംബത്തെ വിട്ടുപോയാല്‍ അത്തരം കുടുംബങ്ങള്‍ക്ക് ബന്ധപ്പെടാനും ഭക്ഷണം വേണമെന്ന് ആവശ്യപ്പെടാനും ഒരു ടെലിഫോണ്‍ നമ്പര്‍ നല്‍കും. ആവശ്യമായ പാചകക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തണം. വിതരണത്തിന് പോകുന്നവര്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ പാവപ്പെട്ടവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി നൽകുമെന്ന് ധനമന്ത്രി

0

ന്യൂഡൽഹി: കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ധനമന്ത്രി നിർമല സീതാരാമനാണ് പാക്കേജ് പ്രഖ്യാപിച്ചത്. രാജ്യത്തെ പാവപ്പെട്ടവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന കിലോയ്‌ക്ക് പുറമേയാണിത്. രാജ്യത്തെ 80 കോടി പാവപ്പെട്ടവർക്ക് ഇത് പ്രയോജനപ്പെടും. രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും ധനമന്ത്രി പറഞ്ഞു. ഒരു അംഗത്തിനാണ് അഞ്ച് കിലോ അരിയോ ഗോതമ്പോ ലഭിക്കുക. ഇതോടൊപ്പം ഒരു കിലോ ഭക്ഷ്യധാന്യങ്ങളും സൗജന്യമായി നൽകും. ‘പ്രധാനമന്ത്രി കല്യാൺ യോജന’ പദ്ധതി പ്രകാരമാണിത്. ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ധനമന്ത്രി ഇന്നു പ്രഖ്യാപിച്ചത്.

ശമനമില്ലാതെ കൊറോണ; ഇന്ത്യയില്‍ മരണം 15, ലോകത്താകെ 21306 മരണം

0

ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് രണ്ടു മരണം കൂടി.ജമ്മുകശ്മീരിലും മഹാരാഷ്ട്രയിലും ഓരോ മരണംറിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരില്‍ 65 വയസുകാരനാണ് മരിച്ചത്. ജമ്മു കശ്മീരിലെ ആദ്യ മരണമാണിത്. ശ്രീനഗറിലെ ഹൈദര്‍പൂര സ്വദേശിയാണ്.
മതപ്രബോധകനായിരുന്ന ഇയാള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. യാത്രാവിവരങ്ങള്‍ ഇയാള്‍ മറച്ചുവെച്ചതായും അധികൃതര്‍ അറിയിച്ചു. ഇയാളുമായി ബന്ധം പുലര്‍ത്തിയ നാല് പേര്‍ക്കും കഴിഞ്ഞ ദിവസം കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിത വണ്ണം തുടങ്ങിയ രോഗങ്ങള്‍ ഇയാള്‍ക്കു നേരത്തെയുണ്ടായിരുന്നു.
മഹeരാഷ്ട്രയിലെ നവി മുംബൈയിലാണ് മറ്റൊരാള്‍ മരിച്ചത്. ഇയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 15 ആയി. രോഗബാധിതരുടെ എണ്ണം 608 ആകുകയും ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ താനെയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രോഗം ബാധിതരുടെ എണ്ണം 130 ലേക്കെത്തിയിട്ടുണ്ട്. കേരളത്തില്‍ 112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
അതേസമയം ലോകത്താകെ 21306 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത.് 14808 പേര്‍ ഗുരുതരാവസ്ഥയിലും. ഇറ്റലിയും സ്‌പെയിനുമാണ് കൂടുതല്‍ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യഥാക്രമം 7503ഉം 3647ഉം. ചൈനയില്‍ 3287. ഇറാന്‍ 2077. ഫ്രാന്‍സ്-1331, അമേരിക്ക-1032.
വൈറസ് ബാധിച്ചവരുടെ എണ്ണവും ഓരോ മണിക്കൂറിലും വര്‍ധിക്കുകയാണ്. 4.72 ലക്ഷം പേര്‍ക്കാണ് ഇതുവരെ ബാധിച്ചത്. 1.14 ലക്ഷം പേര്‍ക്ക് ഭേദമായി.

2394 രൂപയുടെ ടിക്കറ്റിന് വിമാനകമ്പനി തിരികെ നല്‍കിയത് 200 രൂപ; വിമാനകമ്പനികള്‍ യാത്രക്കാരുടെ പണം കൊള്ളയടിക്കുന്നു, കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നില്ലെന്ന് യാത്രക്കാര്‍

0

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി റദ്ദാക്കിയ ആഭ്യന്തര വിമാന സര്‍വീസുകളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വിമാനക്കമ്പനികള്‍ വന്‍തുക ഈടാക്കുന്നതായി വ്യാപക പരാതി. രാജ്യമാകെ ലോക്ക്ഡൗണ്‍ നടപ്പായതിനെ തുടര്‍ന്നാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ നിലച്ചത്. എന്നിട്ടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അടിയന്തര സാഹചര്യത്തില്‍ തിരിച്ചുപോരാന്‍ വിമാന ടിക്കറ്റെടുത്തവരെ ഊറ്റുകയാണ് സ്വകാര്യ വിമാനക്കമ്പനികള്‍. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.
ബംഗളൂരുവില്‍നിന്ന് കൊച്ചിയിലേക്ക് ഗോ എയര്‍ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തയാള്‍ ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ ടിക്കറ്റ് നിരക്ക് ഏതാണ്ട് മുഴുവനായും ക്യാന്‍സലേഷന്‍ ഇനത്തില്‍ വാങ്ങി. ഏപ്രില്‍ എട്ടിന് തിരിക്കേണ്ട വിമാനത്തില്‍ 2394 രൂപയാണ് ടിക്കറ്റിന് ഈടാക്കിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ബുധനാഴ്ച ടിക്കറ്റ് റദ്ദാക്കിയപ്പോള്‍ ക്യാന്‍സലേഷന്‍ ഇനത്തില്‍ 1909 രൂപ പിടിച്ചു. മറ്റു ചാര്‍ജുകളും ഈടാക്കിയശേഷം തിരികെ നല്‍കിയത് 200 രൂപ മാത്രം. വേണമെങ്കില്‍ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റാമെന്നാണ് വിമാനക്കമ്പനിയുടെ വാഗ്ദാനം. ഇതിന് കൂടുതല്‍ തുക നല്‍കേണ്ട. ടിക്കറ്റ് റദ്ദാക്കിയാല്‍ ടിക്കറ്റ് നിരക്കും മറ്റു ചാര്‍ജുകളും ഉള്‍പ്പെടെ പിടിക്കുമെന്നും കമ്പനി പറയുന്നു. മറ്റൊരു തീയതിയിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാമെന്നു പറയുമ്പോള്‍ മൂന്നാഴ്ചത്തെ ലോക്ക്ഡൗണ്‍ കഴിഞ്ഞുള്ള തീയതിയാണ് വിമാനക്കമ്പനികള്‍ ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 21 ദിവസത്തിനുശേഷവും യാത്ര ചെയ്യാനാകുമോയെന്ന് ഉറപ്പില്ല.
കര്‍ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ഥികളടക്കം ടിക്കറ്റ് ബുക്ക് ചെയ്ത ഒട്ടേറെപ്പേര്‍ വിമാന സര്‍വീസ് നിര്‍ത്തിയ സാഹചര്യത്തിലാണ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തത്. അസാധാരണ സാഹചര്യത്തില്‍ നിവൃത്തിയില്ലാതെ യാത്ര റദ്ദാക്കേണ്ടിവന്നവരെയാണ്, സാധാരണ ടിക്കറ്റ് ക്യാന്‍സലേഷന് ചെയ്യാറുള്ളതുപോലെ പണം ഈടാക്കി വിമാനക്കമ്പനികള്‍ പിഴിയുന്നത്.

കൊറോണ മരണം 20820 ആയി; 4.59 ലക്ഷം പേര്‍ക്ക് വൈറസ് ബാധ, ലോകം ഭീതിയില്‍

0

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലോകത്ത് 20820 പേര്‍ മരിച്ചു. 192 രാജ്യങ്ങളിലായി കൊറോണ ബാധിച്ചവരുടെ എണ്ണം 4,59,652 ആയി. ഭേദമായവരുടെ എണ്ണം 1,13776ഉം. ഗുരുതരാവസ്ഥയില്‍ കഴിയുന്ന 14196 പേരുണ്ട്.
കൊറോണ ബാധിച്ച് അമേരിക്കയില്‍ 880 പേര്‍ മരിച്ചു. അതേസമയം ഇന്ന് ചൈനയില്‍ മരണം നാലാണ്. ഇറ്റലിക്കു പിന്നാലെ സ്‌പെയിനിലും മരണം കൂടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇന്ന് 443 പേരാണ് സ്‌പെയിനില്‍ മരിച്ചത്. ആകെ മരണം 3434 ആയി. ഇറ്റലിയില്‍ ഇന്ന് 683 പേര്‍ മരിച്ചു. ഇവിടെ ആകെ മരിച്ചത് 7503 പേരാണ്. ഓരോ ദിവസവും അറുന്നൂറിലധികം പേരാണ് ഇവിടെ മരിക്കുന്നത്.
ഫ്രാന്‍സിലും മരണം 1331 ആയി. ഇന്ന് ഇവിടെ മരിച്ചത് 231 പേരാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇന്ന് മരിച്ചത് 31 പേരാണ്.
ഇറാനില്‍ 2077 പേര്‍ക്കും പുതുതായി കൊറോണയുണ്ടായി. 143 പേര്‍ മരിക്കുകയും ചെയ്തു. റഷ്യയില്‍ 163 പേര്‍ക്കാണ് ഇന്ന് ബാധിച്ചത്. ഡെന്‍മാര്‍ക്കില്‍ 117 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇന്ന് 8 പേരും മരിച്ചു. ഓസ്ട്രിയയില്‍ 317 പേര്‍ക്ക് പുതുതായി കൊറോണ ബാധിച്ചു.
ജര്‍മനിയില്‍ 2935 പേര്‍ക്കും സ്‌പെയിനില്‍ 5552 പേര്‍ക്കും കൊറോണ ബാധിച്ചതായി ഇന്ന് കണ്ടെത്തി.
കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഇന്ത്യയില്‍ 12 ആയി. തമിഴ്‌നാട്ടില്‍ 54കാരനാണ് മരിച്ചത്. കര്‍ണാടകയില്‍ രണ്ടാമത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 606 ആയി. സൗദി അറേബ്യയില്‍ 900 പേര്‍ക്ക് ആകെ വൈറസ് ബാധിച്ചു. രണ്ടു പേര്‍ മരിച്ചു. പുതുതായി രോഗം ബാധിച്ചത് 133 പേര്‍ക്കാണ്. ഖത്തര്‍-537, ബഹ്‌റൈന്‍-419, കുവൈറ്റ്-195, യു.എ.ഇ-333, ഒമാന്‍-99. സിങ്കപ്പൂരില്‍ 49 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ ഒന്‍പതു പേര്‍ക്കുകൂടി കൊറോണ: 112 പേര്‍ ആശുപത്രിയില്‍
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 9 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് നിന്നുള്ള രണ്ടു വ്യക്തികള്‍ക്കും എറണാകുളത്ത് നിന്നുള്ള മൂന്ന് പേര്‍ക്കും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേര്‍ക്കും ഇടുക്കിയില്‍ നിന്നുള്ള ഒരാള്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതോടെ കേരളത്തില്‍ 118 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 112 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കൊറോണ ബാധിച്ചവരില്‍ 12 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ചവരില്‍ 91 പേര്‍ വിദേശത്ത് നിന്ന് എത്തിയ ഇന്ത്യക്കാരാണ്. 9 പേര്‍ വിദേശികളാണ്. 19 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്്

കൊറോണ ഭീതി വിതച്ച് വ്യാപിക്കുന്നു; മരണം 19601, മരണസംഖ്യയില്‍ ചൈനയെ മറികടന്ന് സ്‌പെയിനും

0

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ലോകത്ത് 19601 പേര്‍ മരിച്ചു. 192 രാജ്യങ്ങളിലായി കൊറോണ ബാധിച്ചവരുടെ എണ്ണം 434511 ആയി. ഭേദമായവരുടെ എണ്ണം 1,11620ഉം. ഗുരുതരാവസ്ഥയില്‍ കഴിയുന്ന 13130 പേരുണ്ട്.
കൊറോണ ബാധിച്ച് അമേരിക്കയില്‍ 784 പേര്‍ മരിച്ചു. അതേസമയം ഇന്ന് ചൈനയില്‍ മരണം നാലാണ്. ഇറ്റലിക്കു പിന്നാലെ സ്‌പെയിനിലും മരണം കൂടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഇന്ന് 443 പേരാണ് സ്‌പെയിനില്‍ മരിച്ചത്. ആകെ മരണം 3434 ആയി. ജര്‍മനിയില്‍ 2935 പേര്‍ക്കും സ്‌പെയിനില്‍ 5552 പേര്‍ക്കും കൊറോണ ബാധിച്ചതായി ഇന്ന് കണ്ടെത്തി.
കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്ത് 11 ആയി. തമിഴ്‌നാട്ടില്‍ 54കാരനാണ് മരിച്ചത്. കര്‍ണാടകയില്‍ രണ്ടാമത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 75 വയസുള്ള മക്കയില്‍ നിന്ന് വന്നയാളാണ് കൊറോണ ബാധിച്ച് മരിച്ചത്.
അതേസമയം രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 562 ആയി. മഹാരാഷ്ട്രയില്‍ 116 പേര്‍ക്ക് ബാധിച്ചു. ഇന്ന് ഒന്‍പതു പേര്‍ക്ക് ബാധിച്ചു. കേരളത്തില്‍ 105 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സൗദി അറേബ്യ 767 പേര്‍ക്കാണ് ആകെ വൈറസ് ബാധിച്ചത്. പുതുതായി രോഗം ബാധിച്ചത് 205 പേര്‍ക്കാണ്. ഖത്തര്‍-501, ബഹ്‌റൈന്‍-390, കുവൈറ്റ്-191, യു.എ.ഇ-198, ഒമാന്‍-84.
സിങ്കപ്പൂരില്‍ 49 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെന്‍മാര്‍ക്കില്‍ 117 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇന്ന് 8 പേരും മരിച്ചു. ഓസ്ട്രിയയില്‍ 317 പേര്‍ക്ക് പുതുതായി കൊറോണ ബാധിച്ചു. ഇറാനില്‍ 2077 പേര്‍ക്കും പുതുതായി കൊറോണയുണ്ടായി. 143 പേര്‍ മരിക്കുകയും ചെയ്തു. റഷ്യയില്‍ 163 പേര്‍ക്കാണ് ഇന്ന് ബാധിച്ചത്.

ലുലുമാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി

0

കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലുലുമാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് ചെയ്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി.ഇടപ്പള്ളി ലുലു മാളിലെ 254 ഷോപ്പുകളില്‍ നിന്ന് ഒരു മാസം ലഭിക്കേണ്ട 11 കോടിയോളം രൂപയുടെ വാടകയാണ് എം.എ യൂസഫലി ഇളവ് ചെയ്ത് നല്‍കുന്നത്.യൂസഫലിയുടെ ജന്‍മനാടായ നാട്ടികയിലുള്ള തൃപ്രയാര്‍ വൈമാളിലെ കച്ചവടക്കാര്‍ക്കും ഒരു മാസത്തെ വാടക ഇളവ് ചെയ്ത് കൊടുത്തിട്ടുണ്ട്. വൈ മാളില്‍ ഒരു കോടി രൂപയാണ് മാസ വാടകയായി ലഭിക്കുന്നത്.രണ്ടു മാളുകളിലുമായി 12 കോടി രൂപയുടെ ആശ്വാസമാണ് വ്യാപാരികള്‍ക്ക് ലുലു ഗ്രൂപ്പ് നല്‍കുന്നത്.

കൊറോണക്കു പിന്നാലെ റഷ്യയില്‍ സുനാമി മുന്നറിയിപ്പ്

0

ലോകം ഒന്നടങ്കം കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോള്‍ റഷ്യയില്‍ സുനാമി മുന്നറിയിപ്പ്. റഷ്യയിലെ കുറില്‍ ദ്വീപുകളില്‍ റിക്ടര്‍സ്‌കെയില്‍ 7.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തെ കുറിച്ച് യു.എസ് ജിയോളജിക്കല്‍ സര്‍വേയാണ് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ചയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം ജപ്പാനിലെ കാലാവസ്ഥാ പഠനകേന്ദ്രം മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ചെറിയ രീതിയിലുള്ള വേലിയേറ്റത്തെക്കുറിച്ച് മാത്രമാണ് വ്യക്തമാക്കിയിരുന്നത്. ജപ്പാന്‍-റഷ്യ അതിര്‍ത്തി പ്രദേശത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഹവായി സംസ്ഥാനത്താണ് സുനാമി മുന്നറിയിപ്പുള്ളതായി യു.എസ് ഓഷ്യാനിക് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. മറ്റൊരു ഏജന്‍സിയും സുനാമി കാരണം വിനാശം സൃഷ്ടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹവായി, ജപ്പാന്‍, റഷ്യ, പസഫിക് ദ്വീപ് അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അറിയിച്ചു. വേലിയേറ്റ നിരപ്പില്‍ നിന്നും 0.3മീറ്ററിന് മുകളിലായിരിക്കും. വലിയ തിരമാലകള്‍ ഉണ്ടാകുമെങ്കിലും സുനാമി സാദ്ധ്യത ഇല്ലെന്നും ജപ്പാന്‍ മെട്രോളജിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. ഇവര്‍ മറ്റ് വിവരങ്ങളോ മുന്നറിയിപ്പോ നല്‍കിയില്ല. സെവ്റോ പട്ടത്തിന്റെ തെക്ക് കിഴക്ക് ഭാഗങ്ങളിലായി 218 (135 മൈല്‍) കി.മീറ്ററായാണ് സുനാമി സാദ്ധ്യതയുള്ളതായാണ് യു.എസ് അറിയിച്ചിരുന്നത്. 56.7 കി.മീ(35 മൈല്‍) താഴ്ചയിലാണെന്നും യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കുന്നു.