സമ്പദ് വ്യവസ്ഥ പിടിച്ചുനിര്‍ത്താന്‍ അഞ്ച് ലക്ഷം കോടി രൂപ വിപണിയിലിറക്കാന്‍ ജി. 20 ഉച്ചകോടിയില്‍ തീരുമാനം

കൊവിഡ് 19 സൃഷ്ടിച്ച ലോകമൊട്ടാകെ സൃഷ്ട്ടിച്ച പ്രതിസന്ധി മറികടക്കാൻ അഞ്ച് ലക്ഷം കോടി രൂപ വിപണിയിലേക്കിറക്കി സമ്പദ് വ്യവസ്ഥ പിടിച്ചു നിർത്താൻ ജി20 ഉച്ചകോടിയിൽ തീരുമാനം. മനുഷ്യജീവൻ രക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടും. ഭാവിയിലെ ഏതു വെല്ലുവിളിയെയും നേരിടാൻ ഒറ്റക്കെട്ടായി തയ്യാറാകും. ഈ പ്രതിസന്ധിയെയും അതിജീവിക്കുമെന്നും ജി20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ തീരുമാനമായി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ജി 20 രാജ്യങ്ങൾ ഇത്തവണ യോഗം ചേർന്നത്. ഇത്തരത്തിൽ യോഗം ചേരാനുള്ള അസാധാരണ തീരുമാനം അധ്യക്ഷ സ്ഥാനത്തുള്ള സൗദി അറേബ്യ നേരത്തെ തന്നെ എല്ലാ അംഗരാജ്യങ്ങളെയും അറിയിക്കുകയായിരുന്നു. അതേസമയം ലോകമൊട്ടാകെ കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു. ഇരുപ്പത്തിരണ്ടായിരത്തോളം പേർ ഇതിനോടകം മരണമടഞ്ഞു. ഇന്ത്യയിൽ 716 പേർക്ക് രോഗം ബാധിച്ചു. ഇന്ത്യയിൽ മരണസംഖ്യ 14 ആണ്. കേരളത്തിൽ ഇതുവരെ 131 പേർക്ക് രോഗം ബാധിച്ചു.