ലോകത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ യു.എ.ഇ ഇരുപതാമത്; എം.എ യൂസുഫലിയും യു.എ.ഇ ലിസ്റ്റില്‍

ദുബായ്: യു.എ.ഇ ലോകത്തെ ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ യു.എ.ഇ ഇരുപതാമത്. ഹുറൂണ്‍ സമ്പന്ന പട്ടികപ്രകാരമാണ് യു.എ.ഇ ഇരുപതാം സ്ഥാനത്തെത്തിയത്. യു.എ.ഇയില്‍ 24 ബില്യണര്‍മാരാണ് രാജ്യത്തുള്ളത്. 254 ബില്യണ്‍ ദിര്‍ഹമാണ് ഇവരുടെ ആസ്തി. കഴിഞ്ഞ ദിവസമാണ് പട്ടിക പുറത്ത് വന്നത്.
ഈ പട്ടികയില്‍ എം.എ യൂസുഫലിയും സ്ഥാനം പിടിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനമാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ എം.എ യൂസുഫലിക്ക്. കൂടാതെ യൂസുഫലി തന്നെയാണ് ലോകത്തെ ഏറ്റവും സമ്പന്നനായ മലയാളിയും. പട്ടികയില്‍ ഒന്നാമതെത്തിയത് മാജിദ് അല്‍ ഫുത്തെം ആണ്. ഖലാഫ് അല്‍ ഹബ്തൂര്‍ കുടുംബമാണ് രണ്ടാം സ്ഥാനത്ത്.
37 വയസുള്ള ദിവ്യാങ്കനാണ് ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നന്‍. മീഡിയാ നെറ്റ് സ്ഥാപനങ്ങളുടെ മേധാവിയായ ദിവ്യാങ്കിന് 1.9 ബില്യന്‍ ഡോളറിന്റെ സ്വത്തുണ്ട്.