കണ്ണൂർ വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളുടെ നടത്തിപ്പ് ഏഴ് വർഷത്തേക്ക് ജിഎംആറിന്

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളുടെ നടത്തിപ്പ് ഏഴ് വർഷത്തേക്ക് ജിഎംആറിന് നൽകി. കാലാവധി പൂർത്തിയാകുമ്പോൾ മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനാകും. സ്വന്തമായി നടത്തിപ്പ് ചുമതല ഇല്ലാത്ത വിമാനങ്ങളിലെ ഡ്യൂട്ടിഫ്രീ ബിസിനസ് ജിഎംആർ ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങൾ ജിഎംആറിന്റെ നിയന്ത്രണത്തിലാണ്.
കിയാലുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാക്കുമെന്നും ജിഎംആർ എയർപോർട്ട്‌സ് എക്‌സിക്യൂട്ടീവ് ഡയറക് ടർ (സൗത്ത് സോൺ) എസ്. ജി. കെ കിഷോർ പറഞ്ഞു.