ടി.വി.എസ് സ്‌കൂട്ടി ബി.എസ്-6 51,754 രൂപ മുതല്‍

ടിവിഎസിന്റെ സ്‌കൂട്ടി ബിഎസ്-6 മോഡല്‍ പെപ്പ് പ്ലസിന്റെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. അക്വ മാറ്റ്, കോറല്‍ മാറ്റ് എന്നി
രണ്ട് മാറ്റ് ഫിനീഷ് നിറങ്ങളിലാണ് സ്‌കൂട്ടി പെപ്പ് പ്ലസിന്റെ പുതിയ മോഡല്‍ നിരത്തിലെത്തിയിരിക്കുന്നത്.
ടിവിഎസിന്റെ ഇക്കോ ത്രസ്റ്റ് സാങ്കേതികവിദ്യയിലുള്ള 87.8 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ബിഎസ്-6 എന്‍ജിനാണ് പുതിയ സ്‌കൂട്ടി പെപ്പ് പ്ലസിലുള്ളത്.
ഇത് അഞ്ച് ബിഎച്ച്പി പവറും 5.8 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. 110 എംഎം ഡ്രം ബ്രേക്കുകളാണ് സ്‌കൂട്ടി പെപ്പ് പ്ലസിന് സുരക്ഷയൊരുക്കുന്നത്. 4.9 ലിറ്ററാണ് പെട്രോള്‍ ടാങ്കിന്റെ കപ്പാസിറ്റി.
ത്രീഡി ലോഗോ, പുതിയ ഡിസൈനിലുള്ള സീറ്റ്, ഡിആര്‍എല്‍, മൊബൈല്‍ ചാര്‍ജര്‍ സോക്കറ്റ്, സൈഡ് സ്റ്റാന്റ് അലാറം എന്നീ ഫീച്ചറുകള്‍ പുതിയ മോഡലില്‍ അധികമായി നല്‍കിയിട്ടുണ്ട്.
സ്‌കൂട്ടി പെപ്പിന്റെ സ്റ്റാന്റേഡ് മോഡലിന് 51,754 രൂപയും മാറ്റ് ഫിനീഷിങ്ങ് മോഡലിന് 52,954 രൂപയുമാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില.