കൊച്ചി: മലയാള സിനിമ വന്‍ പ്രതിസന്ധിയില്‍. ഈസ്റ്റര്‍, വിഷു ദിനങ്ങളിലെ വരുമാനം പ്രതീക്ഷിച്ചിരുന്ന മലയാളസിനിമയ്ക്ക് നഷ്ടം മുന്നൂറു കോടിയിലധികം. റിലീസ് മാറ്റിവെച്ചതും ഷൂട്ടിങ് മുടങ്ങിയതുമായ കണക്കാതെയാണ് ഈ നഷ്ടം. ഒമ്പത് ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരുന്നത്. 20 ചിത്രങ്ങളുടെ ഷൂട്ടിങ് മുടങ്ങി. 26 ചിതങ്ങള്‍ എഡിറ്റിങ്, ഡബിങ് അടക്കമുള്ള അവസാന മിനുക്ക് പണിയിലായിരുന്നു.
നൂറുകോടി ചെലവുള്ള മോഹന്‍ലാലിന്റെ മരക്കാര്‍, ഫഹദ് ഫാസിലിന്റെ മാലിക്, മമ്മൂട്ടിയുടെ വണ്‍, ദുല്‍ഖറിന്റെ കുറുപ്പ് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ റെഡിയായതാണ്. സിനിമാ രംഗത്തെ ദിവസ വേതനക്കാരും പ്രതിസന്ധിയിലാണ്.
തിയേറ്ററുകളും വന്‍ നഷ്ടത്തിലാണ്. തീയേറ്ററുകള്‍ വാടകയ്ക്കെടുത്തു നടത്തുന്നവര്‍ക്ക് വാടക എങ്ങനെ കൊടുക്കുമെന്നറിയാതെ നെട്ടോട്ടത്തിലാണ്. മാളുകളില്‍ ചിലയിടങ്ങളില്‍ ഉടമകള്‍ വാടക ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.