ന്യൂയോര്‍ക്ക്: കൊറോണയെത്തുടര്‍ന്നു വിമാനകമ്പനികള്‍ക്കുള്ള നഷ്ടം പരിഹരിക്കാന്‍ മുന്‍കരുതലോടെ സര്‍വീസ് ആരംഭിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരുകളോട് വിമാനകമ്പനികള്‍.
കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിന് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കി സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകമെമ്പാടും വിമാന കമ്പനികള്‍ക്ക് 31400 കോടി ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് വളരെ ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണെന്ന് വിമാന മ്പനികളുടെ ആഗോള സംഘടനയായ അയാട്ട പറയുന്നു.
ഇതിന്റെ ഭാഗമായി യാത്രക്കാര്‍ തമ്മില്‍ അകലം ഉറപ്പു വരുത്തിക്കൊണ്ട് സീറ്റുകള്‍ ക്രമീകരിച്ചു സര്‍വീസ് നടത്താനാണ് പദ്ധതി. മൊത്തം സീറ്റുകളുടെ മൂന്നില്‍ ഒന്ന് ഭാഗം ഒഴിച്ചിട്ട് യാത്രക്കാര്‍ക്കിടയില്‍ അകലം ഉറപ്പുവരുത്താനാണ് വിസ്സ് എയര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കമ്പനി മേധാവി ജോസെഫ് വരാഡി പറഞ്ഞു. മൂന്നു സീറ്റുകളുടെ നിരയില്‍ നടുക്കുള്ള സീറ്റുകള്‍ ഒഴിച്ചിടാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ വിമാനത്തിന്റെ മൂന്നിലൊന്ന് സീറ്റുകളില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കൂ. 180 സീറ്റുകളുള്ള വിമാനത്തില്‍ 120 സീറ്റുകളില്‍ മാത്രമായിരിക്കും യാത്രക്കാര്‍ക്കായി നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ അവസാനിച്ചാലും വിമാന സര്‍വീസുകളിലുള്ള നിയന്ത്രണം കര്‍ശനമായി തുടരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പു വരുത്തിക്കൊണ്ട് വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണ് കമ്പനികള്‍.