കോവിഡ് 19 ഭീതിയില്‍ ആശ്വാസം നല്‍കുന്ന പുതിയ വാര്‍ത്ത; 6.51 ലക്ഷം പേര്‍ക്ക് രോഗം മാറി

ബീജിങ്: കോവിഡ് 19 ഭീതിയില്‍ ആശ്വാസം നല്‍കുന്ന പുതിയ വാര്‍ത്ത. കോവിഡ് ഭേദമാകുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇതുവരെ 6.51 ലക്ഷം പേര്‍ക്ക് രോഗം മാറി.
ചൈനയിലും ജര്‍മനിയിലുമാണ് ഏറ്റവും കൂടുല്‍ പേര്‍ക്ക് മാറിയത്. ജര്‍മനിയില്‍ 95,200 പേര്‍ക്കും ചൈനയില്‍ 77123 പേര്‍ക്കും മാറി. 1003 പേര്‍ മാത്രമേ നിലവില്‍ ചൈനയില്‍ ചികിത്സയിലുള്ളൂ. ജര്‍മനിയില്‍ 47003 പേര്‍ക്കു കൂടി മാറാനുണ്ട്.
അതേസമയം അമേരിക്കയില്‍ 7.9 ലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചവരില്‍ 72,389 പേര്‍ക്ക് മാത്രമേ രോഗം മാറിയിട്ടുള്ളൂ. അതേസമയം ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170,455 ആയി. 24.81 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6.51 ലക്ഷം പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
അമേരിക്കയില്‍ 42517, ഇറ്റലി-24114, സ്പെയിന്‍-20852 എന്നിങ്ങനെയാണ് മരണസംഖ്യ.
ബ്രിട്ടനില്‍ മരണസംഖ്യ 16,509 ആയി. 1.24 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. ഫ്രാന്‍സില്‍ 1.55 ലക്ഷം പേര്‍ക്ക് ബാധിച്ചു. മരണം 20265 ആയി. ചൈനയില്‍ 5209 പേരാണ് ഇതുവരെ മരിച്ചത്. ജര്‍മനിയിലും 95200 പേര്‍ക്ക് രോഗം മാറിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഇവിടെ ആകെ മരിച്ചത് 4862 പേരാണ്. 47003 പേര്‍ ചികിത്സയിലാണ്.
ഇറാനില്‍ മരണം 5209 ആയപ്പോള്‍ ബെല്‍ജിയത്തില്‍ 5,828 പേരും നെതര്‍ലന്റ്സില്‍ 3,751 പേരും മരിച്ചു. തുര്‍ക്കിയില്‍ 2140 പേരാണ് ഇതുവരെ മരിച്ചത്. സ്വിറ്റ്സര്‍ലന്റില്‍ 1,429 പേര്‍ മരിച്ചപ്പോള്‍ ബ്രസീലില്‍ മരണസംഖ്യ 2587 കടന്നു. പോര്‍ച്ചുഗലില്‍ 735 പേരും സ്വീഡനില്‍ 1,580 പേരും മരിച്ചു.