കേ​ര​ള നി​യ​മ​സ​ഭയുടെ മൊ​ബൈ​ല്‍ ആ​പ് പ്ലേ ​സ്റ്റോ​റി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള നി​യ​മ​സ​ഭ പു​റ​ത്തി​റ​ക്കി​യ ‘സ​ഭ ഇ-​ബെ​ല്‍​സ്’ (SABHA E-BELLS) എ​ന്ന ഇ​ന്‍​ഫൊ​ടെ​യി​ന്‍​മെ​ന്‍റ് മൊ​ബൈ​ല്‍ ആ​പ് പ്ലേ ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​കും.നി​യ​മ​സ​ഭ​യു​ടെ സ​ജീ​വ​മാ​യ സാ​ന്നി​ധ്യം പൊ​തു സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ആ​പ്പ് ഒ​രു​ക്കി​യി​ട്ടുള്ളത്. തോ​ട്ട്റി​പ്പി​ൾ​സ് സ്റ്റാ​ർ​ട്ട​പ്പ് സം​രം​ഭ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​പ് ത​യാ​റാ​ക്കി​യ​ത്.
നി​യ​മ​സ​ഭ​യെ അ​ടു​ത്ത​റി​യാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​തോ​ടൊ​പ്പം കാ​ലി​ക പ്ര​സ​ക്തി​യു​ള്ള കോ​വി​ഡ് 19 സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​റി​യാ​നും സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റി​ലേ​ക്കു​മു​ള്ള ലി​ങ്കും ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. പ​ഠ​ന​ത്തി​നും ആ​ശ​യ​വി​നി​മ​യ​ത്തി​നും ഉ​ല്ലാ​സ​ന​ത്തി​നു​മു​ള്ള വി​വി​ധ വെ​ബ് പേ​ജു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നു​ള്ള ഒ​രു പ്ലാ​റ്റ്ഫോ​മാ​യും ഈ ​ആ​പ്പ് മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഒ​രു​പോ​ലെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കും.