ലോക്ക് ഡൗൺ: മൂന്നുകോടി ഇന്ത്യക്കാർക്ക് ഭക്ഷണം നൽകുമെന്ന് റിലയൻസ് ഫൗണ്ടേഷൻ

മുംബൈ:ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്ന മൂന്നുകോടി ഇന്ത്യക്കാർക്ക് ഭക്ഷണം നൽകുമെന്ന് റിലയൻസ് ഫൗണ്ടേഷൻ. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ആളുകൾക്കും കോവിഡ് 19ന് എതിരായ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന പോരാളികൾക്കും ആയിരിക്കും ഭക്ഷണം നൽകുക. ‘മിഷൻ അന്ന സേവ’ എന്നായിരിക്കും പദ്ധതിയുടെ പേര് ലോകത്തിൽ ഒരു കോർപ്പറേറ്റ് ഫൗണ്ടേഷന്റെ കീഴിൽ നടത്തുന്ന ഏറ്റവും വലിയ ഭക്ഷണ വിതരണ പരിപാടി ‘മിഷൻ അന്ന സേവ’.ദിവസവേതനത്തിന് ജോലി ചെയ്യുന്നവർ, ചേരികളിൽ താമസിക്കുന്നവർ, നഗരത്തിൽ സേവനം നൽകുന്നവർ, ഫാക്ടറി തൊഴിലാളികൾ, വൃദ്ധസദനത്തിലെ താമസക്കാർ, അനാഥാലയങ്ങളിലുള്ളവർ എന്നിവർക്ക് ആയിരിക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്ന് ചെയർപേഴ്സൺ നിത അംബാനി പറഞ്ഞു.