തിരുവനന്തപുരം: കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ കേരള നിയമസഭ പുറത്തിറക്കിയ ‘സഭ ഇ-ബെല്‍സ്’ (SABHA E-BELLS) എന്ന ഇന്ഫൊടെയിന്മെന്റ് മൊബൈല്‍ ആപ് പ്ലേ സ്റ്റോറിൽ ലഭ്യമാകും.നിയമസഭയുടെ സജീവമായ സാന്നിധ്യം പൊതു സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ഒരുക്കിയിട്ടുള്ളത്. തോട്ട്റിപ്പിൾസ് സ്റ്റാർട്ടപ്പ് സംരംഭകരുടെ സഹായത്തോടെയാണ് ആപ് തയാറാക്കിയത്.
നിയമസഭയെ അടുത്തറിയാൻ അവസരം നൽകുന്നതോടൊപ്പം കാലിക പ്രസക്തിയുള്ള കോവിഡ് 19 സംബന്ധിച്ച വിവരങ്ങൾ അറിയാനും സർക്കാർ വെബ്സൈറ്റിലേക്കുമുള്ള ലിങ്കും ആപ്പിൽ ലഭ്യമാണ്. പഠനത്തിനും ആശയവിനിമയത്തിനും ഉല്ലാസനത്തിനുമുള്ള വിവിധ വെബ് പേജുകളിലേക്ക് എത്തുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമായും ഈ ആപ്പ് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപയോഗപ്പെടുത്താൻ സാധിക്കും.