കോവിഡ് ലോക് ഡൗണിൽ വായുമലിനീകരണം 20 വര്‍ഷത്തെ താഴ്ന്ന നിലയില്‍

കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക് ഡൗണിൽ ജനം വീട്ടിൽ ഇരുന്നപ്പോൾ ഉത്തരേന്ത്യയിലെ വായു മലിനീകരണം 20 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയെന്ന് നാസയുടെ പഠനം. നാസ പ്രസിദ്ധികരിച്ച ഉപഗ്രഹ വിവരങ്ങളിലാണ് എയറോസോൾ തോത് രണ്ട് പതിറ്റാണ്ടിലെ കുറഞ്ഞ നിരക്കിലെത്തിയത് എന്ന് വ്യക്തമാക്കുന്നത്. തലസ്ഥാനനഗരമായ ഡൽഹി ഉൾപ്പടെയുള്ള ഉത്തരേന്ത്യയിൽ വായുമലിനീകരണം കൂടുതലായുള്ള മേഖലയിൽ ഇത് വളരെ കുറഞ്ഞതായി നാസ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

ലോക്ക് ഡൗണിനെ തുടർന്ന് വ്യവസായ ശാലകൾ അടച്ചതും വ്യോമ ഗതാഗതം ഉൾപ്പടെയുള്ള ഗതാഗതം നിർത്തി വെച്ചതും അന്തരീക്ഷ മലിനീകരണത്തിൽ കുറവ് വരുത്തിയിട്ടുണ്ടാവുമെന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. മാർച്ച് 25 ന് ആരംഭിച്ച ലോക് ഡൗണും മാർച്ച് അവസാനം പെയ്ത മഴയും അന്തരീക്ഷത്തിലെ ഹാനികരമായ സൂക്ഷമകണികളിൽ കുറവ് വരുത്തിയതായാണ് ശാസ്ത്ര നിഗമനം. എന്നാൽ, ലോക് ഡൗൺ കാലയളവിൽ ദക്ഷിണേന്ത്യയിൽ അയറോസോൾ ലെവലിൽ കാര്യമായ കുറവുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്താണ് ഇതിന് കരാൻഎം എന്ന് വ്യക്തമല്ല. നിലവിലെ കാലാവസ്ഥ, കൃഷിയിടങ്ങളിലെ തീ, കാറ്റ്, തുടങ്ങിയവയെല്ലാം ഘടകമായിരിക്കാമെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.y