കോവിഡ് ലോക്ഡൗണില്‍ മടങ്ങിപ്പോകാനായില്ല; ആടുജീവിതം ചിത്രീകരണം പുനരാരംഭിച്ചു

കൊവിഡ് കര്‍ഫ്യൂ കാരണം തടസപ്പെട്ട പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ ചിത്രീകരണം ജോര്‍ദാനില്‍ പുനരാരംഭിച്ചു. രാജ്യത്ത് കര്‍ഫ്യൂ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് ചിത്രീകരണം പുനരാരംഭിച്ചത്. ഈമാസം 10 വരെ നീണ്ടു നില്‍ക്കുന്ന ഷൂട്ടിംഗിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ആടുജീവിതത്തിന്‍്റെ ചിത്രീകരണം ജോര്‍ദാന്‍ ഭരണകൂടം റദ്ദ് ചെയ്തത്.

ഇതോടെ പൃഥ്വിരാജും ചിത്രത്തിന്റ സംവിധായകന്‍ ബ്ലെസിയുമടക്കം 58 പേരടങ്ങുന്ന സംഘം ജോര്‍ദാനില്‍ കുടുങ്ങി. പിന്നാലെ സംഘത്തിന് തിരിച്ചു വരാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് ചിത്രത്തിന്‍്റെ അണിയറ പ്രവര്‍ത്തകര്‍ ഫിലിം ചേംബറിന് കത്തയച്ചെങ്കിലും രാജ്യത്ത് ലോക്ക്ഡൗണ്‍ അടക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരിച്ചു വരുന്നത് പ്രതിസന്ധിയിലായി. കര്‍ഫ്യൂ ഇളവുകള്‍ പ്രഖ്യാപിച്ചതൊടെ ഷൂട്ടിംഗ് പുനാരംഭിക്കാന്‍ ജോര്‍ദാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചു.ഇതോടെ ചിത്രീകരണം പുനാരാരംഭിച്ചു.