തമിഴ്‌സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ വീണ്ടും നിയമവിരുദ്ധ വെബ്‌സൈറ്റ്

പുതിയ തമിഴ് സിനിമകള്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ വെബ്‌സൈറ്റുമായി വ്യാജന്മാര്‍ വീണ്ടും. Moviesda 2020 എന്ന പേരിലാണ് പുതിയ സൈറ്റ് അരംഭിച്ചിരിക്കുന്നത്. കോവിഡ് കാലത്തെ ലോക് ഡൗണ്‍ മുതലെടുത്ത് തമിഴ് സിനിമാ വ്യവസായത്തെ തകര്‍ക്കുകയാണ് ഈ വെബ്‌സൈറ്റെന്ന് ആരോപണമുണ്ട്. എന്നാല്‍ ഇതിനെ പൂട്ടിക്കാന്‍ ഇതുവരെ സര്‍ക്കാരിന് കഴിയുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല.
അതേസമയം തങ്ങള്‍ വ്യാജ സിനിമ സി.ഡി അപ് ലോഡ് ചെയ്തിട്ടില്ലെന്നാണ് സൈറ്റ് ഉന്നയിക്കുന്ന അവകാശവാദം.
നിയമവിരുദ്ധമായ സൈറ്റുകളില്‍ ഒന്നാണ് മൂവിസ്ഡ. എച്ച്ഡി സ്‌ക്രീന്‍ ഉപയോഗിച്ച് പകര്‍പ്പവകാശ ഉള്ളടക്കം ഈ സൈറ്റ് വാഗ്ദാനം ചെയ്യുന്നു.