ഫോര്‍ച്യൂണറിന്റെ ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലെത്തുന്നു

കോവിഡിന് ശേഷം ഫോര്‍ച്യൂണറിന്റെ പുതിയ മോഡല്‍ വിപണിയിലെത്തും. ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഫെയ്സ്ലിഫ്റ്റ് ഇന്ത്യന്‍ വിപണിയിലെത്തുന്നു. ദീപാവലിയോടെ പുതിയ വാഹനം വിപണിയിലെത്തും. ഓരോ വിപണിയേയും ആശ്രയിച്ച് 2.7 ലിറ്റര്‍, 4.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍, 2.4 ലിറ്റര്‍, 2.8 ലിറ്റര്‍, 3.0 ലിറ്റര്‍ ഡിസ്പ്ലേസ്മെന്റുകളുള്ള ഡീസല്‍ എഞ്ചിനുകളും പുതിയ മോഡലിനുണ്ടാകും. പെട്രോള്‍ എഞ്ചിന്‍ 174 bhp കരുത്തും 450 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുമ്പോള്‍ ഡീസല്‍ എഞ്ചിന്‍ 174 ബിഎച്ച്പി കരുത്തും 420 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ഇവ ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളുമായി ജോഡിയാക്കും.
മുന്‍വശത്ത് കാര്യമായ മാറ്റങ്ങളോടെയാണ് പുത്തന്‍ വാഹനം വിപണിയിലെത്തുന്നത്. RAV4, റൈസ് മോഡലുകളുടെ ഡിസൈന്‍ ഭാഷ്യത്തെ പിന്തുടരുന്ന മുന്‍വശത്തെ ബമ്പറും ഗ്രില്‍ രൂപകല്‍പ്പനയും, കറുത്ത ബിറ്റുകള്‍ ഉള്‍പ്പെടുത്തിയ മെലിഞ്ഞ ഗ്രില്‍, ഓരോ കോണിലും ത്രികോണാകൃതിയിലുള്ള ഫോക്സ് എയര്‍ ഇന്റേക്കുകള്‍ ഉപയോഗിച്ച ബമ്ബര്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, കോംപാക്ട് അപ്പര്‍ ഗ്രില്ല്, വലിയ ബമ്പര്‍, വലിയ ലോവര്‍ ഗ്രില്ല്, പുതിയ ഫോഗ് ലാമ്ബ് എന്നിവയാണ് മുന്‍വശത്തെ മനോഹരമാക്കുന്നത്.
ബമ്പറില്‍ ഗ്ലോസ്സ് ബ്ലാക്ക് സ്‌കിഡ് പ്ലേറ്റും ഇടിപിടിക്കുന്നതോടെ എസ്യുവി കൂടുതല്‍ സ്പോര്‍ട്ടി ലുക്ക് കൊടുക്കുന്നു. ആഗോളതലത്തില്‍ ഒന്നിലധികം പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ പുതിയ ഫോര്‍ച്യൂണര്‍ വില്പനക്കെത്തും.