ലോക് ഡൗണ്‍ മാര്‍ക്കറ്റ് പിടിക്കാന്‍ ടെലിഗ്രാമും രംഗത്ത്

നിരവധി വീഡിയോ കോളിങ്ങ് ആപ്പുകള്‍ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ വലിയ പ്രചാരം നേടി മുന്നേറുകയാണ്. സൂമിനെ മറികടക്കാനായി 50 പേരെ ഉള്‍ക്കൊള്ളിച്ച് വീഡിയോ കോളിങ്ങ് സാധ്യമാക്കുന്ന മെസഞ്ചര്‍ റൂംസും , വാട്‌സാപ്പില്‍ ഗ്രൂപ്പ് വീഡിയോ കോളിംഗ് നടത്തുന്നവരുടെ എണ്ണം എട്ടായി വര്‍ദ്ധിപ്പിക്കാനും ഫേയ്‌സ്ബുക്ക് ഒരുക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സുരക്ഷിത ഗ്രൂപ്പ് വീഡിയോ കോളിംഗ് എന്ന ആശയവുമായി ടെലിഗ്രാം വരുന്നത്.
ലോക്ക്ഡൗണ്‍ കാലത്ത് ഒരു വിശ്വസനീയമായ വീഡിയോ ആശയവിനിമയത്തിന്റെ ആവശ്യമുണ്ടെന്നും കമ്പനി അറിയിച്ചു. നിലവില്‍ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ടെലിഗ്രാമില്‍ ഇല്ല. ഈ വര്‍ഷാവസാനത്തിന് മുമ്പ് തന്നെ ഈ സൗകര്യം ആപ്പ്‌ളികേഷനില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ എന്നാണ് വീഡിയോ കോളിങ്ങ് ആപ്പ്‌ളികേഷനില്‍ ഉള്‍പ്പെടുത്തിക എന്ന കാര്യത്തില്‍ വ്യക്തതയില്ല. 2013ല്‍ എങ്ങനെയായിരുന്നു മെസേജുകള്‍ 2020ലും ഇത് മാറ്റം ഉണ്ടാകില്ല എന്നും അതികൃതര്‍ പറഞ്ഞു. പ്രതിമാസം 40 കോടി സജീവ ഉപയോക്താക്കളാണ് ടെലിഗ്രാമിനുള്ളത്. 20 ഓളം രാജ്യങ്ങളിലായി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പാണിതെന്നും കമ്പനി അവകാശപ്പെടുന്നു.