റിലയന്‍സ് ജിയോയും വീഡിയോ പ്ലാറ്റ് ഫോം അവതരിപ്പിക്കുന്നു

റിലയന്‍സ് ജിയോ വീഡിയോ കോളിംഗ് പ്ലാറ്റ്‌ഫോമായ ജിയോമീറ്റ് അവതരിപ്പിക്കുന്നു. ജിയോമീറ്റ് വാണിജ്യപരമായി ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍ ജിയോമീറ്റ് ആരംഭിക്കുന്ന കൃത്യമായൊരു തീയ്യതി റിലയന്‍സ് ജിയോ വെളിപ്പെടുത്തിയിട്ടില്ല. ജിയോ മീറ്റ് വീഡിയോ കോളുകള്‍ എങ്ങനെ പ്രവര്‍ത്തിക്കും, ഓരോ വീഡിയോ കോളിലും പങ്കെടുക്കുന്നവരുടെ എണ്ണം എത്രയായിരിക്കും പോലുള്ള വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കും. കഴിഞ്ഞയാഴ്ചയാണ് റിലയന്‍സ് ജിയോയില്‍ ഫെയ്സ്ബുക്ക് 43,574 കോടി രൂപയുടെ നിക്ഷേപം നടത്തിയത്. ഇതുവഴി കമ്പനിയില്‍ 9.99 ശതമാനം ഓഹരി ഫെയ്സ്ബുക്ക് സ്വന്തമാക്കി. ഇതിന് തൊട്ടുപിന്നാലെയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആയ ജിയോ മാര്‍ട്ടിന് കമ്ബനി തുടക്കമിട്ടിരിക്കുന്നത്. ഇത് ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.