ദുല്‍ഖര്‍ സല്‍മാന്‍- റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍

പ്രതി പൂവന്‍കോഴി എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്‍ ആകുന്നു. കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ആണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുക. ചിത്രത്തില്‍ ദുല്‍ഖര്‍ പോലീസ് ആയിട്ടാണ് എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. ദുല്‍ഖറിന്റെ സിനിമ ജീവിതത്തിലെ ആദ്യ പോലീസ് വേഷമാണിത്. ഒരു യമണ്ടന്‍ പ്രേമകഥയാണ് ദുല്‍ഖര്‍ അഭിനയിച്ച്‌ തീയറ്ററില്‍ എത്തിയ അവസാന മലയാള ചിത്രം. ബോബി സഞ്ജയ് ആണ് പുതിയ ചിത്രത്തിന് തിരകഥ ഒരുക്കുന്നതെന്ന് റോഷന്‍ പറഞ്ഞു. ത്രില്ലര്‍ ഗണത്തില്‍ ഉള്ള ചിത്രമായിരിക്കും ഇതെന്നും റോഷന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസ് പുറത്തിറങ്ങി ഏഴ് വര്‍ഷം പിന്നിടുമ്ബോള്‍ ആണ് തന്റെ പുതിയ സ്വപ്നത്തെ കുറിച്ച്‌റോഷന്‍ പറഞ്ഞത്.