ഷാവോമി എം.ഐ 10 5ജി ഇന്ത്യൻ വിപണിയിൽ

ഷാവോമിയുടെ എം.ഐ 10 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ്. ക്യാമറകൾക്ക് മുൻഗണന നൽകുന്നതാണ് ഷവോമിയുടെ ഈ പുത്തൻ പുതിയ സ്മാർട്ട്ഫോൺ. മൂന്ന് മാസങ്ങൾക്ക് മുമ്പ് ചൈനയിൽ അവതരിപ്പിച്ചതിന് ശേഷമാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്.108 എം.പി ക്യാമറ സെൻസർ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ, ഫാസ്റ്റ് വയർലെസ് ചാർജിംഗ് തുടങ്ങി നിരവധി സവിശേഷതകളോടുകൂടിയാണ് ഷാവോമി എം.ഐ 10 5ജി പുറത്തിറക്കിയിരിക്കുന്നത്. ഉയർന്ന വിലയുള്ള സ്മാർട്ട്ഫോണാണ് എം.ഐ 10 5ജി. ഇന്ത്യയിൽ 49,999 രൂപ മുതലാണ് എം.ഐ 10 5ജിയുടെ വില ആരംഭിക്കുന്നത്. 256 ജി.ബി പതിപ്പിന് 54,999 രൂപയാണ്. കോറൽ ഗ്രീൻ, ട്വിലൈറ്റ് ഗ്രേ എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുന്നത്. 8 ജി.ബി റാമും 256 ജി.ബി ഇന്റേണൽ സ്റ്റോറേജുമുള്ള രണ്ട് മോഡലുകളിൽ ലഭ്യമാണ്. 6.67 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് 3ഡി കർവ്ഡ് ഇ3 അമോലെഡ് ഡിസ്‌പ്ലേയും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുള്ള ഡിസ്‌പ്ലേയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും 500 നിറ്റ് ബ്രൈറ്റ്നസും ഉണ്ട്. സ്മാർട്ട്‌ഫോണിന്റെ ഏറ്റവും വലിയ സവിശേഷത എൽ.ടി.ഇയോടൊപ്പം 5 ജി സപ്പോർട്ടും ഉണ്ടെന്നതാണ്.

പ്രൈമറി ക്യാമറയോടൊപ്പം 108 എം.പി ലെൻസും നൽകിയിട്ടുണ്ട്. 13 എം.പി ലെൻസുള്ള അൾട്രാ വൈഡ് ആംഗിൾ ക്യാമറയാണ് രണ്ടാമത്തേത്. 2 എം.പി ലെൻസുകളാണ് മറ്റ് രണ്ട് ക്യാമറകൾക്ക് നൽകിയിട്ടുള്ളത്. ഒന്ന് മാക്രോ ഷൂട്ടിംഗിനും മറ്റൊന്ന് ഡെപ്ത് ക്യാമറയുമായാണ് പ്രവർത്തിക്കുന്നത്. 20 എം.പിയാണ് സെൽഫി ക്യാമറയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. മൈക്രോ എസ്.ഡി കാർഡ് ഉപയോഗിക്കാവുന്നതാണ്. വൈഫൈ 6, ബ്ലൂടൂത്ത് വി 5.1, ജി.പി.എസ് / എ – ജി.പി.എസ്, എൻ.എഫ്.സി, യു.എസ്.ബി ടൈപ്പ് സി കണക്റ്റിവിറ്റി സൗകര്യങ്ങളുമുണ്ട്. 4780 എം.എ.എച്ച് ബാറ്ററിയുള്ള ഫോണായതിനാൽ 30 വാട്ട് അതിവേഗ വയേർഡ് /വയർലെസ് ചാർജിംഗും, 10 വാട്ട് റിവേഴ്‌സ് ചാർജിംഗും സാധ്യമാണ്. ആമസോൺ, എം.ഐ.കോം എന്നീ വെബ്‌സൈറ്റുകളിൽ നിന്നും ഓഫ്‌ലൈൻ റീടെയിൽ സ്റ്റോറുകളിൽ നിന്നും ഫോൺ വാങ്ങാവുന്നതാണ്.