കോവിഡ് പ്രതിസന്ധി; പ്രവാസികള്‍ക്ക് വായ്പയില്ല, ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും

കൊച്ചി: ലോക് ഡൗണിന് ചില സംസ്ഥാനങ്ങളില്‍ അയവ് വന്നതോടെ ബാങ്കുകള്‍ വീണ്ടും വായ്പനല്‍കിത്തുടങ്ങി. എന്നാല്‍ വാഹനവായ്പ, വ്യക്തിഗത വായ്പ എന്നിവ അടക്കമുള്ള പ്രധാന വായ്പാ പദ്ധതിയില്‍ തല്‍ക്കാലം പ്രവാസികളേയും ടൂറിസം രംഗത്തുള്ളവരേയും പരിഗണിക്കേണ്ടെന്നാണ് എച്ച്.ഡി.എഫ്.സി അടക്കമുള്ള ന്യൂ ജനറേഷന്‍ ബാങ്കുകളുടെ നിലപാട്.
പ്രവാസലോകത്തെ കോവിഡ് പ്രതിസന്ധി തൊഴിലിനെ ബാധിക്കുമെന്നാണ് ബാങ്കുകളുടെ നിലപാട്. ടൂറിസം രംഗം മടങ്ങിവരാന്‍ രണ്ടു വര്‍ഷം സമയമെടുക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തല്‍.
രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം ബാങ്കുകള്‍ വായ്പാപദ്ധതി പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം എസ്.ബി.ഐയും വായ്പയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. യോനോ ആപ് വഴി എസ്.ബി.ഐ അടിയന്തര വായ്പ പദ്ധതി നടപ്പാക്കുന്നില്ലെന്നും ബാങ്ക് അറിയിച്ചു. അതേസമയം തദ്ദേശ ശമ്പളക്കാര്‍ക്ക് യോനോ ആപ് വഴി ലോണ്‍ അനുവദിക്കുന്നുണ്ട്.
വിപണിയിലേക്ക് പണമൊഴുക്കുന്നതിനായി റിസര്‍വ് ബാങ്കിന്റെ നേരത്തെയുള്ള തീരുമാന പ്രകാരം 10000 കോടിയിലേറെ രൂപ കഴിഞ്ഞ മാസം വായ്പ നല്‍കിയിരുന്നു. അധികവായ്പയും പുനക്രമീകരണവുമായാണ് വായ്പ അനുവദിച്ചത്.
മോറട്ടോറിയം പ്രഖ്യാപിച്ച കാലയളവില്‍ വായ്പ അടയ്ക്കാത്തവര്‍ക്കും വരുന്ന ആറുമാസത്തില്‍ പുതിയ വായ്പകള്‍ അനുവദിക്കേണ്ടെന്നും ന്യൂജനറേഷന്‍ ബാങ്കുകള്‍ അപ്രഖ്യാപിത തീരുമാനവുമുണ്ട്. അതേസമയം ഇന്ത്യയില്‍ വായ്പ എടുത്തവരില്‍ 86 ശതമാനം പേരും തിരിച്ചടവ് കാര്യത്തില്‍ ആശങ്കാകുലരാണെന്നു ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് നടത്തിയ സര്‍വെയില്‍ വ്യക്തമാക്കുന്നു. ലോക് ഡൗണില്‍ 30 മുതല്‍ 40 ശതമാനം വരെ ഉപയോക്താക്കള്‍ ബാങ്ക് ലോണ്‍ മാറ്റിവെച്ചു. പുതിയ വായ്പ എടുക്കുന്നവരും തീരുമാനം മാറ്റിവെച്ചതായി സര്‍വെ കണ്ടെത്തുന്നു.
എന്നാല്‍ കാര്‍ഷിക സ്വര്‍ണപണയ വായ്പയെടുത്തവര്‍ക്കു പലിശ സബ്‌സിഡി ഈ മാസം 31 വരെ മാത്രമേ ലഭിക്കൂ. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ സബ്‌സിഡി നീട്ടിയെന്ന് അറിയിച്ചിരുന്നെങ്കിലും ഇതു സംബന്ധിച്ച് അറിയിപ്പ് ബാങ്കുകള്‍ക്ക് ലഭിച്ചിട്ടില്ല. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജൂണ്‍ 30 വരെ വായ്പ കാലാവധി നീട്ടിയെന്ന് ധനമന്ത്രിയാണ് പ്രഖ്യാപി