ലോക്ഡൗണിന് ശേഷം കാര്‍ വില്പന ടോപ്ഗിയറിലാക്കാന് മികച്ച ഓഫറുമായി മാരുതി. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ചോളമണ്ഡലം ഇന്‍വസ്റ്റുമെന്റ് ആന്റ് ഫിനാന്‍സ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച്, ഇപ്പോള്‍ കാര്‍ സ്വന്തമാക്കൂ, പണം പിന്നീട് അടയ്ക്കൂ എന്ന ഓഫറുമായാണ് മാരുതി എത്തിയത്. ഓഫര്‍ പ്രകാരം വാഹനം സ്വന്തമാക്കി രണ്ടു മാസത്തിന് ശേഷം ഇഎംഐ അടച്ചു തുടങ്ങിയാല്‍ മതി. ജൂണ്‍ 30 വരെയാണ് ഓഫര്‍ കാലാവധി, കൂടാതെ കൂടുതല്‍ ലോണ്‍ വാല്യുവും 90 ശതമാനം വരെ ഓണ്‍റോഡ് ഫണ്ടിങ്ങും കൂടുതല്‍ തിരിച്ചടവ് കാലവധിയും നല്‍കുന്നുണ്ട്. ഇതിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.