രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ മോഡലുകളായ ഡിസ്കവര്, വി എന്നിവ മടങ്ങിവരുന്നു. നേരത്തെ ഇവ കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തിരുന്നു.
വില്‍പ്പനയില്‍ വളരെ പിന്നാക്കം നിന്ന രണ്ട് മോഡലുകളാണ് ഡിസ്കവര്, വി എന്നിവ. ഇതു കാരണമാണ് ഈ വാഹനങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിയത് . എന്നാല്‍ ഈ രണ്ടു മോഡലുകളും ബി എസ് 6 അപ്ഡേറ്റ് ചെയ്ത് വീണ്ടും വിപണിയിലെത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍.
2019 ഫെബ്രുവരിയിലാണ് ഡിസ്കവര് ശ്രേണിയിലെ വാഹനങ്ങള്‍ക്ക് അപ്ഡേറ്റഡ് പതിപ്പ് കമ്പനി നല്‍കിയത്. വി ശ്രേണിയിലെ വാഹനങ്ങള്‍ക്ക് 2018 ഡിസംബറിലും നേരിയ രീതിയിലുള്ള അപ്ഡേറ്റ് ലഭിച്ചിരുന്നു.