മകള്‍ക്കും കുട്ടികള്‍ക്കും പറക്കാന്‍ വിമാനം വാടകയ്‌ക്കെടുത്ത് ജദീഷ് അറോറ

ന്യൂഡല്‍ഹി: മകള്‍ക്കും കുട്ടികള്‍ക്കും പറക്കാന്‍ വിമാനം തന്നെ വാടകയ്ക്കെടുത്ത് മധ്യപ്രദേശിലെ ഒരു മദ്യവ്യവസായി. സോം ഡിസ്ലറീസ് ഉടമ ജദീഷ് അറോറയാണ് നാല് പേര്‍ക്ക് സഞ്ചരിക്കാന്‍ 180 പേരുടെ വിമാനം വാടകയ്ക്ക് എടുത്തത്.
എയര്‍ബസ് എ320 ല്‍ മകളും ഇവരുടെ രണ്ട് കുട്ടികളും മുത്തശിയുമായിരുന്നു യാത്രക്കാര്‍. ഭോപ്പാലില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഇവരെ എത്തിക്കാനായിരുന്നു പദ്ധതി. ഡല്‍ഹിയില്‍ നിന്നായിരുന്നു വിമാനം വാടകയ്ക്ക് എടുത്തത്.
രാവിലെ 9.30 ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വിമാനം 10.30 ന് ഭോപ്പാലില് എത്തി. ഇവിടെനിന്നും സ്പെഷല്‍ യാത്രക്കാരെയും കയറ്റി വിമാനം 11.30 ന് ഡല്‍ഹിയില്‍ മടങ്ങിയെത്തി. എയര്‍ബസ് എ320 ന് മണിക്കൂറിന് അഞ്ച് ലക്ഷം മുതല്‍ ആറ് ലക്ഷം രൂപവരെയാണ് വാടക. അറോറ ഈ യാത്രയ്ക്ക് മാത്രമായി 25-30 ലക്ഷം രൂപ മുടക്കിയിരിക്കാമെന്നാണ് വിലയിരുത്തുന്നത്.