ന്യൂഡല്‍ഹി: ലോക് ഡൗണ്‍ കാലത്ത് ഡിജിറ്റല്‍ പെയ്മെന്റുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധവ് .
നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യുണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫെയ്സ്, ഇമ്മീഡിയറ്റ് പെയ്മെന്റ് സര്‍വീസ്, നാഷണല്‍ ഇലക്ട്രോണക് ടോള്‍ കളക്ഷന്‍, ഭാരത് ബില്‍ പെയ്മെന്റ് സിസ്റ്റം എന്നിവ വഴിയുള്ള ഇടപാടുകളിലാണ് മെയ് മാസത്തില്‍ കാര്യമായ വര്‍ധന രേഖപ്പെടുത്തിയത്.
മാര്‍ച്ചില്‍ 2.06 ലക്ഷംകോടി രൂപയുടെ ഇടപാടുകള്‍ നടന്നസ്ഥാനത്ത് മെയ് മാസത്തിലെത്തിയപ്പോള്‍ യുപിഐ ഇടപാടുകള്‍ 2.18 ലക്ഷം കോടിയായി ഉയര്‍ന്നു. ഏപ്രില്‍മാസത്തില്‍ 1.51 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യുപിഐവഴി നടന്നത്. ഇടപാട് മൂല്യത്തില്‍ 45ശതമാനമാണ് വര്‍ധന.