സ്വന്തം ഉല്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിച്ചു ബഹ്‌റൈന്‍

186 ബില്യണ്‍ ദിനാര്‍ വിലമതിക്കുന്ന സ്വദേശി ഉത്പ്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് ബഹ്‌റൈന്‍. ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ & ഇ-ഗവണ്‍മെന്റ് അതോറിറ്റി (ഐജിഎ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. 2019 ഏപ്രിലിലെ കയറ്റുമതി കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2020 ഏപ്രിലിലെ കയറ്റുമതിയുടെ മൂല്യം കുറവാണ്. ഏതാണ്ട് 9 ശതമാനത്തോളം കുറവാണ് ഈ വര്‍ഷം ഏപ്രിലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ട്രേഡ് ബാലന്‍സ്, കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസം വര്‍ദ്ധിച്ചിട്ടുണ്ട്. 2020 ഏപ്രിലില്‍ 139 ബില്യണ്‍ ദിനാറായിരുന്നു കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസം . 2019 ഏപ്രലില്‍ ഇത് 178 ബില്യണ്‍ ദിനാറായിരുന്നു. വ്യാപാര ബാലന്‍സ് 22 ശതമാനം വര്‍ദ്ധിച്ചുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൗദി അറേബ്യ. യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ബഹ്റൈനില്‍ നിന്ന് കൂടുതല്‍ ഉത്പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.
ബഹ്റൈനില്‍ നിന്ന് 37 ബില്യണ്‍ ദിനാറിന്റെ ഉത്പ്പന്നങ്ങളാണ് സൗദി ഇറക്കുമതി ചെയ്തിരിക്കുന്നത്. അതേസമയം, യു.എ.ഇ 20 ബില്യണ്‍ ദിനാറുമായി രണ്ടാമതും ഈജിപ്ത് മൂന്നാം സ്ഥാനത്ത് 18 ബില്യണ്‍ ദിനാറുമാണ്.