ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അക്ഷയ് കുമാറും

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. 2020ല്‍ ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് അക്ഷയ് ഇടം നേടിയത്. പട്ടികയില്‍ ഇടം നേടിയ ഇന്ത്യയില്‍ നിന്നുള്ള എക വ്യക്തിയും അക്ഷയ് കുമാറാണ്. നൂറു പേരുടെ പട്ടികയില്‍ 52ാം സ്ഥാനത്താണ് നടന്റെ പ്രതിഫലം 366 കോടിയാണ്. ടിവി താരം കൈലി ജെന്നര്‍ ആണ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 4461 കോടിയാണ് കൈലിയുടെ പ്രതിഫലം. സോഷ്യല്‍ മീഡിയയിലും വളരെയധികം ഫോളോവേഴ്‌സ് ഉള്ള താരമാണ് കൈലി. ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ആണ് മൂന്നാം സ്ഥാനത്ത്. ഫുട്‌ബോള്‍ താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

അടുത്തിടെ റിലീസിന് മുന്നേ അക്ഷയ് കുമാര്‍ ചിത്രം ‘ലക്ഷ്മി ബോംബ്’ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. സിനിമയുടെ അവകാശത്തിനായി 125 കോടി രൂപയാണ് ഡിസ്‌നി ഹോട്ട്സ്റ്റാര്‍ മുടക്കിയിരിക്കുന്നത്. 125 കോടി രൂപയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. സാധാരണയായി 6070 കോടി രൂപയാണ് ഡിജിറ്റല്‍ സ്ട്രീമിംഗ് തുകയായി ലഭിക്കുക. എന്നാല്‍, ഇത് ഓടിടി പ്രീമിയര്‍ റിലീസ് ആയതിനാലും തീയറ്റര്‍ ഉണ്ടാവാത്തതിനാലും നിര്‍മ്മാതാക്കള്‍ 100 കോടിക്ക് മുകളില്‍ ആവശ്യപ്പെട്ടിരുന്നു. രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ലക്ഷ്മി ബോംബ് അദ്ദേഹത്തിന്റെ തന്നെ ‘കാഞ്ചന’ എന്ന തമിഴ് ഹൊറര്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ്.