മുംബൈ: കൊറോണ ലോകത്തെയാകെ മാറ്റിയത് ആദ്യം പ്രതിഫലിക്കുന്നത് വിമാനയാത്രയെ.
ഓരോ രാജ്യവും കൂടുതല്‍ സുരക്ഷാ മുന്‍കരുതല്‍ എടുക്കുന്നതോടെ വിമാനങ്ങളും യാത്രക്കാരും നിയന്ത്രിക്കേണ്ടിവരും. ഇത് വിമാനയാത്രാക്കൂലിയും ഇരട്ടിയാക്കും. മാത്രമല്ല, കഴിഞ്ഞ മാസങ്ങളിലെ നഷ്ടം നികത്താന്‍ വിമാനങ്ങള്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാകില്ല.
യാത്രക്കാര്‍ വിമാനത്താവളത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പു തന്നെ സാമൂഹിക അകലം പാലിക്കേണ്ടി വരുന്നുണ്ടിപ്പോള്‍. വിമാനത്താവളങ്ങളില്‍ സുരക്ഷാ ഗാര്‍ഡുകളായി നില്ക്കുന്ന സി.ഐ.എസ്.എഫ് ഭടന്മാരുടെ കയ്യില്‍ തെര്‍മല്‍ ടെംപറേചര്‍ സ്കാനറുകളും ഉണ്ട്. പനിയുമായി വരുന്ന യാത്രക്കാരനേ അകത്തേക്കു പ്രവേശിപ്പിക്കില്ല. അകത്തെ കൗണ്ടറുകളില്‍ ചെക്ക് ഇന്‍, സെക്യൂരിറ്റി ചെക്ക് എന്നിവയ്ക്കായി വരി നില്ക്കുന്ന യാത്രക്കാര്‍ കര്‍ശനമായി ഒരു മീറ്റര്‍ അകലം പാലിക്കുന്നുണ്ട്.
യാത്രക്കാര്‍ വിമാനത്തികത്ത് പ്രവേശിച്ചാലും നിയന്ത്രങ്ങളുണ്ട്. മധ്യനിരയിലുള്ള സീറ്റുകള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങിന്റെ ഭാഗമായി ഒഴിച്ചിടേണ്ടി വരും. വിമാനങ്ങള്‍ക്ക് മൊത്തം സീറ്റുകളില്‍ പകുതി സീറ്റുകളില്‍ മാത്രമെ യാത്രക്കാരെ ഇരുത്താനാകൂ. പക്ഷേ ഇപ്പോള്‍ ഇതു പാലിക്കുന്നില്ലെന്നത് വിമാനയാത്ര സാധാരണയായാലും പാലിക്കാനിടയുണ്ടാവില്ല.
യാത്രക്കാര്‍ ഗണ്യമായി കുറയുമെന്നതാണ് ടിക്കറ്റ് നിരക്ക് വര്‍ധിക്കാനുള്ള മറ്റൊരു കാരണം. ഇപ്പോള്‍ വിദേശ ഇന്ത്യക്കാര്‍ മടങ്ങിവരുന്നതല്ലാതെ ആഭ്യന്തര സര്‍വീസ് സാധാരണനില ആരംഭിച്ചെങ്കിലും ബുക്കിങ് തീരെ കുറവാണ്. യാത്രക്കാരും തീരെ കുറവായതിനാല്‍ സര്‍വീസ് വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതരാക്കുകയാണ്.
ഇക്കണക്കിന് പോയാല്‍ ഇന്ത്യയില്‍ 250 വിമാനങ്ങള്‍ വരെ സര്‍വീസ് നിര്‍ത്തിവെച്ചത് തുടരും. ഇത് കമ്പനികള്‍ക്കും വലിയ ബാധ്യതയായിത്തീരും. കൊറോണ ലോക്ഡൗണ്‍ അവസാനിക്കുന്നതോടെ ഒരു പക്ഷെ ഇന്ത്യന്‍ വ്യോമയാന മേഖല അതിസങ്കീര്‍ണമായ ബാധ്യതയിലേക്ക് കൂപ്പുകുത്തും.
വിമാന സര്‍വീസുകളും യാത്രക്കാരും കുറയുന്നതോടെ ദല്‍ഹിയിലേയും മുംബൈയിലേയും വിമാനത്താവളങ്ങളിലെ ചില ടെര്‍മിനലുകള്‍ അടച്ചിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. കോവിഡിനു ശേഷം സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശക്തമായ സാമ്പത്തിക പാക്കേജില്ലാതെ വന്നാല്‍ ഇന്ന് സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന പല വിമാനക്കമ്പനികളും കൊറോണ പ്രത്യാഘാതത്തെ അതിജീവിക്കാന്‍ കഴിയാതെ പൂട്ടേണ്ടിയും വന്നേക്കാം. അതുകൊണ്ടുതന്നെ വിമാനയാത്രാക്കൂലി കൂട്ടാതെ കമ്പനികള്‍ക്ക് അതിജീവിക്കാനാകില്ലെന്നതാണ് യാഥാര്‍ഥ്യം.