വിപ്രോ ഐ.ടി കെട്ടിടം കോവിഡ് ആശുപത്രിയാക്കി അസിംപ്രേജി

പൂനെ: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ അസിം പ്രേംജി തന്റെ സ്ഥാപനമായ വിപ്രൊയുടെ ഐ.ടി കെട്ടിടം കൂടി വിട്ടുകൊടുത്തിരിക്കുകയാണ്. പൂനെയിലുള്ള ഐ.ടി കെട്ടിടമാണ് 450 കിടക്കകളുള്ള കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. മെയ് ആദ്യ വാരത്തിലാണ് ഇതുസംബന്ധിച്ച്‌ മഹാരാഷ്ട്ര സര്‍ക്കാരുമായി വിപ്രൊ ഒപ്പുവച്ചത്. തുടര്‍ന്ന് ആശുപത്രിയാക്കാനുള്ള ജോലികള്‍ തുടങ്ങി. ഒരു മാസത്തിനുള്ള ആശുപത്രിയാക്കി മാറ്റി സര്‍ക്കാരിന് കൈമാറിയിരിക്കുകയാണ് വിപ്രൊയുടെ കെട്ടിടം. രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായി 1125 കോടി രൂപയാണ് അസിം പ്രേജിം പ്രഖ്യാപിച്ചത്. പി.എം കെയറിലേക്ക് നല്‍കുന്നതിനു പകരം ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിട്ട് സഹായമെത്തിക്കാനാണ് അസിം പ്രേംജി തീരുമാനിച്ചത്.