ഹോണ്ട സിറ്റി പ്രീ ബുക്കിങ്ങ്​ ആരംഭിച്ചു


ഹോണ്ട സിറ്റിയുടെ പ്രീ ബുക്കിങ്ങ് ആരംഭിച്ചു. ഈ വര്‍ഷം ജൂലൈ മധ്യത്തിലാണു ഹോണ്ട സിറ്റിയുടെ അഞ്ചാം തലമുറ വാഹനം പുറത്തിറങ്ങുന്നത്. ‘ഹോണ്ട ഫ്രം ഹോം’ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി 5000 രൂപ അടച്ചും ഡീലര്‍ഷിപ്പുകളില്‍ നേരിട്ട് 21000 രൂപ നല്‍കിയും വാഹനം ബുക്ക് ചെയ്യാം. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളുമായാണ് പുതിയ സിറ്റി എത്തുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പുറത്തിറക്കുന്നത്.
നിലവിലെ സിറ്റിയുമായി വീല്‍ബേസില്‍ സമാനമാണെങ്കിലും പുതിയ സിറ്റി നീളവും വീതിയും കൂടുതലാണ്. നിലവിലെ മോഡലിനെക്കാള്‍ ഭാരം കുറവാണ്. പുതിയ സിറ്റിയുടെ 5-സ്റ്റാര്‍ ആസിയാന്‍ എന്‍സിഎപി റേറ്റിംഗ് മികച്ചതാണെന്നും അതിനാല്‍ സുരക്ഷ കൂടുമെന്നും ഹോണ്ട അറിയിച്ചു.
കൂടുതല്‍ കാര്യക്ഷമമായ സിറ്റി തിരയുന്നവര്‍ക്ക് 100 എച്ച്പി, 1.5 ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ലഭിക്കും. 6 സ്പീഡ് മാനുവല്‍ ഉപയോഗിച്ചാണ് ഡീസല്‍ വാഗ്ദാനം ചെയ്യുന്നത്.