സിനിമാപ്രതിസന്ധി; താരങ്ങള്‍ പ്രതിഫലം കുറയ്ക്കും

കൊച്ചി: കൊവിഡിനെ തുടര്‍ന്നു‌ള‌ള കടുത്ത സാമ്ബത്തിക മാന്ദ്യത്തില്‍ നിന്ന് സിനിമാ മേഖലയെ രക്ഷപ്പെടുത്താന്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായി. ഇന്നുനടന്ന ‘അമ്മ’യുടെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. കൊവിഡ് മൂലമു‌ള‌ള പ്രതിസന്ധി കണക്കിലെടുത്ത് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള‌ളവര്‍ പ്രതിഫലം പകുതിയെങ്കിലും കുറയ്ക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ചചെയ്യാതെ ഇത്തരമൊരു ആവശ്യം നിര്‍മ്മാതാക്കള്‍ ഉന്നയിച്ചതിനെതിരെ അമ്മയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. അതിനാലാണ് നിര്‍വാഹക സമിതിയോ​ഗം കൂടിയതും തീരുമാനമെടുത്തതും.