എസ്ബിഐയും എച്ച്ഡിഎഫ്‌സിയും പലിശ കുറച്ചു

രാജ്യത്തെ ഏറ്റവുംവലിയ ബാങ്കായ എസ്ബിഐയും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയും വായ്പ പലിശ കുറച്ചു. കോവിഡ് വ്യാപനം രൂക്ഷമായ രാജ്യത്ത് വായ്പ ആവശ്യകത വര്ധിപ്പിക്കുന്നതിനാണ് ബാങ്കുകള് പലിശ കുറച്ചത്. മാര്ജിനല് കോസ്റ്റ് ഓഫ് ലെന്ഡിങ് അടിസ്ഥാനമാക്കിയുള്ള(മൂന്നുമാസംവരെയുള്ള)പലിശയില് 5-10 ബേസിസ് പോയന്റിന്റെ കുറവാണ് എസ്ബിഐ വരുത്തിയത്. ഇതോടെ മൂന്നുമാസ കാലയളവിലുള്ള പലിശ 6.75ശതമാനത്തില്നിന്ന് 6.65ശതമാനമായി കുറയും.

എച്ച്ഡിഎഫ്സി ബാങ്കാകട്ടെ എല്ലാകാലയളവിലേയ്ക്കുമുള്ള പലിശയില് 20 ബേസിസ് പോയന്റിന്റെ കുറവുവരുത്തി. ഇതോടെ മൂന്നുമാസ കാലയളവിലുള്ള വായ്പ പലിശ 7.20ശതമാനമായി. ആറുമാസക്കാലയളവില് 7.30ശതമാനവും ഒരുവര്ഷത്തേയ്ക്ക് 7.45ശതമാനവുമാണ് പുതുക്കിയ പലിശ. മാര്ജനല് കോസ്റ്റ് ഓഫ് ലെന്ഡിങ് അടിസ്ഥാനത്തിലുള്ള നിരക്കിലാണീമാറ്റം. കാനാറ ബാങ്കും ബാങ്ക് ഓഫ് മഹാരാഷ്ട്രയും 10മുതല് 20 ബേസിസ് പോയന്റുവരെ വായ്പ പലിശയില് കഴിഞ്ഞദിവസം കുറവുവരുത്തിയിരുന്നു. ജൂലായ് 8മുതലാണ് ഇതിന് പ്രാബല്യം. മറ്റുബാങ്കുകളും പലിശനിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാര്ച്ചിനുശേഷം റിസര്വ് ബാങ്ക് റിപ്പോ നിരക്കില് 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. ഇതിന്റെഗുണം ഉപഭോക്താക്കള്ക്ക് കൈമാറുന്നതിന്റെ ഭാഗമായികൂടിയാണ് പലിശകുറയ്ക്കല്.