വിജയ് സേതുപതിയുടെ നായികയായി അനുഷ്‌ക ഷെട്ടി

നടന്‍ വിജയ് സേതുപതിയുടെ ഇനി പുറത്തുവരാനിരിക്കുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയാണ് നായികയായി എത്തുന്നത്. എ എല്‍ വിജയ് ആണ്‌ സംവിധാനം. അനുഷ്കയും വിജയ് സേതുപതിയും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.വേല്‍സ് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഐഷരി ഗണേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം എ എല്‍ വിജയ്- അനുഷ്ക ഷെട്ടി കൂട്ടുകെട്ടില്‍ രണ്ടു സിനിമകള്‍ പിറന്നിട്ടുണ്ട്. താണ്ഡവം, ദൈവതിരുമകള്‍ എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിശബ്ദം എന്ന സിനിമയാണ് അനുഷ്ക ഷെട്ടിയുടെ അടുത്തതായി പുറത്തുവരാന്‍ ഉള്ളത്.