ഒന്നു ശ്രദ്ധിക്കൂ; ഓണ്‍ലൈന്‍ ഇടപാടില്‍ പണം നഷ്ടപ്പെടില്ല

ഓണ്‍ലൈന്റെ കാലമാണല്ലോ ഇപ്പോള്‍. അതിനനുസരിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകളും വര്‍ധിക്കുകയാണ്. സാധനങ്ങള്‍ വാങ്ങുന്നതിനും ക്രഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും നെറ്റ് ബാങ്കിംഗുകളുമാണ് നാം ഉപയോഗിക്കുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ സര്‍കക്കാരിന്റെ നിര്‍ദേശങ്ങളാണ് താഴെ പറയുന്നത്.

 1. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കാതിരിക്കുക. പ്രായം, അഡ്രസ്, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ആരുമായും പങ്കുവയ്ക്കരുത്.
 2. ബാങ്ക് അക്കൗണ്ടുകളിലും മറ്റും ലോഗിന്‍ ചെയ്തശേഷം ലോഗ്ഔട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
 3. പേഴ്സണല്‍ ഡിവൈസുകളായുള്ള യുഎസ്ബി, ഹാര്‍ഡ് ഡ്രൈവുകള്‍ എന്നിവ പൊതുവായിട്ടുള്ള കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാതിരിക്കുക.
 4. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ വരുന്ന വെബ്സൈറ്റ് ലിങ്കുകള്‍ തുറക്കാതിരിക്കുക. .bat, .cmd, .exe, . pif എന്നീ ഫയല്‍ എക്സ്റ്റന്‍ഷനുകള്‍ ബ്ലോക്ക് ചെയ്തിടാന്‍ ശ്രദ്ധിക്കുക.
 5. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ പാസ്വേര്‍ഡുകള്‍ ആരുമായും പങ്കുവയ്ക്കാതിരിക്കുക.
 6. ലഭിക്കുന്ന വിവരങ്ങള്‍ വിശ്വസനീയമായ സോഴ്സുകളില്‍ നിന്ന് ഉറപ്പു ലഭിച്ചശേഷം മാത്രം പങ്കുവയ്ക്കുക.
 7. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്‍മിക്കാതിരിക്കുക.
 8. നിങ്ങളുടെ സുഹൃത്തുക്കളുടെ വ്യക്തി വിവരങ്ങള്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ പങ്കുവയ്ക്കാതിരിക്കുക. അത് അവരുടെ വ്യക്തി വിവരങ്ങളുടെ സുരക്ഷ അപകടത്തിലാക്കും.
 9. ശക്തമായ ഒരു പാസ് വേര്‍ഡ് ഉപയോഗിക്കുക. ഇടയ്ക്കിടയക്ക് പാസ് വേര്‍ഡ് മാറ്റുക.
  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ പ്രൈവസി സെറ്റിംഗ്സുകള്‍ വായിച്ച് മനസിലാക്കുക.
 10. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കുക. കാരണം അവ പിന്നീട് പിന്‍വലിച്ചാലും മറ്റുള്ളവര്‍ക്ക് അവ ലഭിക്കാനുള്ള സാധ്യത ഏറെയാണ്.
 11. നിങ്ങളുടെ കംപ്യൂട്ടര്‍ നിങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
  12.ബാങ്ക് അക്കൗണ്ടുകളോ സോഷ്യല്‍മീഡിയ അക്കൗണ്ടുകളോ ഹാക്ക് ചെയ്യപ്പെട്ടു എന്നു തോന്നിയാല്‍ ഉടന്‍ തന്നെ ബാങ്ക് അധികൃതരുമായോ സോഷ്യല്‍ മീഡിയാ മാനേജ്മെന്റ് ടീമുമായോ ബന്ധപ്പെടുക.
 12. ലൈസന്‍സ്ഡ് സോഫ്റ്റ്വെയറുകള്‍ മാത്രം കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുക.
 13. ഓട്ടോമാറ്റിക് ആന്റിവൈറസ് സോഫ്റ്റുവെയറുകള്‍ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അതോടൊപ്പം ഓപ്പറേറ്റിംഗ് സിസ്റ്റം കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും ഉറപ്പുവരുത്തുക.